ആറുവയസ്സുകാരന് രണ്ടാനുപ്പയുടെ ക്രൂരമായ മര്‍ദ്ദനം; വീഡിയോയില്‍ കരളലിയിപ്പിക്കുന്ന രംഗങ്ങള്‍, വിദ്യാനഗര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

കാസര്‍കോട്: ആറുവയസ്സുകാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടാനുപ്പയ്‌ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനായ കുട്ടിയുടെ പരാതിപ്രകാരം മാതാവിന്റെ രണ്ടാം ഭര്‍ത്താവായ ഷൗക്കത്തലി എന്ന ആള്‍ക്കെതിരെയാണ് കേസെടുത്തത്. മാര്‍ച്ച് 31നും ഏപ്രില്‍ ഒന്നിനുമാണ് കേസിനാസ്പദമായ സംഭവം. ഈ ദിവസങ്ങളില്‍ പരാതിക്കാരനായ കുട്ടിയെ മുടിക്ക് കുത്തിപ്പിടിച്ച് കൈകൊണ്ട് അടിക്കുകയായിരുന്നുവെന്നാണ് കേസ്.
പ്രസ്തുത ദിവസങ്ങളില്‍ കുട്ടി താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സില്‍ നിന്നു നിലവിളി കേട്ടതിനെ തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ നിരീക്ഷണത്തിലാണ് ക്രൂരമായ മര്‍ദ്ദന വിവരം പുറത്തായത്. കുട്ടിയെ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഒരാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് രണ്ടാനുപ്പയുടെ ക്രൂരകൃത്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.
ഇതേ തുടര്‍ന്ന് കുട്ടിയില്‍ നിന്നു വിദ്യാനഗര്‍ പൊലീസ് സ്റ്റേഷനിലെ ചൈല്‍ഡ് ഫ്രന്റലി റൂമില്‍ വച്ച് വനിതാ പൊലീസ് വിശദമായ മൊഴിയെടുത്ത ശേഷമാണ് രണ്ടാനുപ്പയായ ഷൗക്കത്തലിക്കെതിരെ കേസെടുത്തത്.
പീഡനത്തിനു ഇരയായ കുട്ടിക്ക് മറ്റു രണ്ടു സഹോദരങ്ങള്‍ കൂടിയുണ്ട്. ഒരാണും പെണ്ണും. മൂന്നു മാസം മുമ്പാണ് മൂന്നു മക്കളുടെ മാതാവായ യുവതി ഭര്‍ത്താവിനെ ഉപപേക്ഷിച്ച് ഷൗക്കത്തലിക്കൊപ്പം താമസം തുടങ്ങിയത്. മര്‍ദ്ദനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം തുടരുന്നതായി പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page