ഉപ്പള ടൗണില്‍ സ്ത്രീക്കു നേരെ നഗ്നതാ പ്രദര്‍ശനം; യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ചു, പൊലീസെത്തി അറസ്റ്റു ചെയ്തു

കാസര്‍കോട്: ഉപ്പള ടൗണില്‍ സ്ത്രീക്കു നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ യുവാവിനെ നാട്ടുകാര്‍ കയ്യോടെ പിടികൂടി തടഞ്ഞു വച്ചു. വിവരമറിഞ്ഞ് മഞ്ചേശ്വരം പൊലീസെത്തി യുവാവിനെ അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് സുംഗ സ്വദേശി ത്വയിബ് അലി (33)യെ ആണ് മഞ്ചേശ്വരം എസ് ഐ കെ ആര്‍ ഉമേശിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
വ്യാഴാഴ്ച രാത്രി 10 മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഉപ്പള ഫിഷ് മാര്‍ക്കറ്റിനു സമീപത്തു താമസിക്കുന്ന ത്വയിബ് അലി ടൗണിലെത്തി ഒരു സ്ത്രീക്കു നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നുവെന്നു പറയുന്നു. ഇതു കണ്ട് സ്ത്രീ ബഹളം വച്ചപ്പോള്‍ ആള്‍ക്കാര്‍ ഓടിക്കൂടി യുവാവിനെ കയ്യോടെ പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവെങ്കിലും ഊരോ, പേരോ കൃത്യമായി പറയാന്‍ തയ്യാറായില്ല. ഇതിനിടയിൽ ഒരു യുവാവിനെ ആള്‍ക്കൂട്ടം തടഞ്ഞു വച്ചതായുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രൊബേഷന്‍ എസ് ഐ ശബരി കൃഷ്ണനും സംഘവും സ്ഥലത്തെത്തി. സ്ഥലത്തു സംഘര്‍ഷം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് യുവാവിനെ കസ്റ്റഡിയിലെടുത്തു. തുടർന്ന് മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തിയ ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത് . അറസ്റ്റിലായ ത്വയിബിനെതിരെ മറ്റു കേസുകള്‍ ഉണ്ടോയെന്ന് പരിശോധിച്ചു വരികയാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page