ഐപിഎല്ലില്‍ മോശം ഫോം തുടര്‍ന്ന് സഞ്ജു സാംസണ്‍
ചെന്നൈ: ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും സഞ്ജു സാംസൺ നിരാശപ്പെടുത്തി. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ഏഴ് പന്തിൽ വെറും ഏഴ് റൺസ് മാത്രമാണ് നേടാനായത്. സേവിയർ ബാർട്ട്‌ലെറ്റിന്റെ പന്തിൽ വിക്കറ്റ് കീപ്പർ പ്രഭ്‌സിമ്രാൻ സിങ് പിടിച്ച കാച്ചിലൂടെ സഞ്ജു പുറത്തായി. രണ്ടാം ഓവറിന്റെ അവസാന പന്തിലായിരുന്നു പുറത്താകൽ.ഔട്ടാകുന്നതിന് മുമ്പ് നേരിട്ട പന്തിൽ ബൗണ്ടറി നേടി ആത്മവിശ്വാസം കണ്ടെത്തിയെങ്കിലും അടുത്ത പന്തിൽ തന്നെ വിക്കറ്റ് നഷ്ടമായി. ചെപ്പോക്കിൽ സിഎസ്‌കെ കുപ്പായത്തിൽ സഞ്ജു കളിക്കുന്ന ആദ്യ മത്സരമായിരുന്നുവിത്. എന്നാൽ ഇവിടെ …