പാലക്കാട് സിപിഎം- കോണ്‍ഗ്രസ് ഡീല്‍; കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടനത്തിന്റെ ചിത്രങ്ങളുമായി ബിജെപി

പാലക്കാട്: പാലക്കാട് സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ ഡീലാണെന്ന് ബിജെപി ആരോപിച്ചു. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍, ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എന്‍എംആര്‍ റസാഖ് പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ അടക്കം നവമാധ്യമങ്ങളില്‍ പങ്കുവച്ചാണ് ബിജെപി ഡീല്‍ ആരോപണം ഉന്നയിക്കുന്നത്. എന്നാല്‍ പ്രചരിക്കുന്ന ഫോട്ടോകള്‍ കൊട്ടിക്കലാശ ദിവസം എടുത്തതാണെന്നും ആരോപണം ശരിയല്ലെന്നും റസാഖ് അഭിപ്രായപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് ഡീല്‍ ആരോപണവുമായി ബിജെപി രംഗത്തെത്തുന്നത്. പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു എന്ന് തുടക്കം മുതലേ ബിജെപി ആരോപിച്ചിരുന്നു. ഇതിന്റെ തെളിവായാണ് ഇപ്പോള്‍ പഴയ ചിത്രങ്ങള്‍ പുറത്തു വിടുന്നത്. എല്‍ഡിഎഫും യുഡിഎഫും ഒന്നാണ് എന്ന തലക്കെട്ടോടെയാണ് ചിത്രങ്ങള്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

കഴിഞ്ഞ ഉപതെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ പാലക്കാട് വിക്ടോറിയ കോളേജിനു മുന്നില്‍ നടന്ന ആഹ്ലാദപ്രകടനത്തിന്റെ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് ഇതുവരെ തയാറായിട്ടില്ല. ബിജെപിയും സിപിഎമ്മും തമ്മിലുളള തര്‍ക്കത്തില്‍ തത്കാലം കക്ഷിയാകേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കെ എസ് ആര്‍ ടി സി ബസിലെ 70 യാത്രക്കാരില്‍ 68 പേരും സ്ത്രീകള്‍; യാത്രയ്ക്കിടയില്‍ വീട്ടമ്മയുടെ 30,000 രൂപ നഷ്ടപ്പെട്ടു; മുഴുവന്‍ യാത്രക്കാരെയും വിശദമായി പരിശോധിച്ച് കുമ്പള പൊലീസ്, എന്നിട്ടും നഷ്ടപ്പെട്ട പണം കണ്ടെത്താനായില്ല

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page