സാമ്പത്തിക തര്‍ക്കം; ഭാര്യയെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍

ബെംഗളൂരു: സാമ്പത്തിക തര്‍ക്കത്തിനിടെ ഭാര്യയെ കഴുത്തില്‍ ചവിട്ടി കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍.വടക്കന്‍ ബെംഗളൂരുവിലെ നാഗസാന്ദ്രയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 35 കാരിയായ കാവ്യയാണ് ഭര്‍ത്താവ് ധരിയപ്പ(45) യുടെ ചവിട്ടേറ്റ് മരിച്ചത്. വീട്ടുചെലവുകള്‍ക്കായി മാറ്റിവെച്ച രണ്ട് ലക്ഷം രൂപയെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സഹോദരന് നല്‍കാന്‍ വച്ചിരുന്ന പണമായിരുന്നു അതെന്ന് പിന്നീട് ധരിയപ്പ പൊലീസിനെ അറിയിച്ചു. തര്‍ക്കത്തിനിടെ പ്രകോപിതനായ ധരിയപ്പ കാവ്യയെ ആക്രമിക്കുകയും ഇതിനിടെ കഴുത്തില്‍ ചവിട്ടുകയുമായിരുന്നു. സംഭവ സ്ഥലത്തുതന്നെ കാവ്യ മരിച്ചു. മൃതദേഹത്തിനൊപ്പം രണ്ടുമണിക്കൂറോളം ചെലവഴിച്ച …

സോങ്കാലിലെ എം ഡി എം എ വേട്ട: കോയിപ്പാടി സ്വദേശി പിറ്റ് എന്‍ ഡി പി എസ് ആക്ട് പ്രകാരം അറസ്റ്റില്‍

കാസര്‍കോട്: നിരവധി മയക്കുമരുന്നു കേസുകളില്‍ പ്രതിയായ കോയിപ്പാടി സ്വദേശിയെ പിറ്റ് എന്‍ ഡി പി എസ് ആക്ട് ചുമത്തി അറസ്റ്റു ചെയ്തു. കുമ്പള, കോയിപ്പാടി കടപ്പുറം,ഷഫീറ മന്‍സിലിലെ കെ കെ സാദിഖി (33)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ബൈജു കെ തോമസ്, എസ് ഐ മാരായ സനിത്, അനന്തകൃഷ്ണന്‍ ആര്‍ മേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.പ്രതിയെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേയ്ക്ക് കൊണ്ടുപോയതായും ഇനി ഒരു വര്‍ഷത്തേയ്ക്ക് ജാമ്യം ലഭിക്കില്ലെന്നും പൊലീസ് പറഞ്ഞു. നിരവധി മയക്കുമരുന്നു കേസുകളില്‍ …

വിനോദയാത്രയ്ക്ക് പോയ 2 കുട്ടികള്‍ ബാവലിപ്പുഴയില്‍ മുങ്ങിമരിച്ചു

വയനാട്: വിനോദയാത്രയ്ക്ക് പോയ രണ്ടു കുട്ടികള്‍ ബാവലിപ്പുഴയില്‍ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി അദിനാന്‍(17), പതിമംഗലം സ്വദേശി ആഷിഖ്(15) എന്നിവരാണ് മരിച്ചത്. വേനലവധിക്കായി കഴിഞ്ഞദിവസമാണ് സ്‌കൂള്‍ അടച്ചത്. തുടര്‍ന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ കുട്ടികളായിരുന്നു ഇവര്‍. കുളിക്കാനിറങ്ങിയ കുട്ടികള്‍ മുങ്ങിത്താഴുന്നത് കണ്ട് കൂടെയുണ്ടായിരുന്നവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി നടത്തിയ തിരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. കരയ്‌ക്കെത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.

ചേവാറിലെ സുന്ദരി കാമത്ത് അന്തരിച്ചു

മഞ്ചേശ്വരം: പൈവളിഗെ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പരേതനായ ചേവാറു ജനാര്‍ദ്ദന കാമത്തിന്റെ ഭാര്യ സുന്ദരി കാമത്ത് (90) അന്തരിച്ചു. മക്കള്‍: ദയാനന്ദ കാമത്ത്, വിമല കാമത്ത്, സരള കാമത്ത്, ചന്ദ്രപ്രഭ കാമത്ത്, മല്ലിക. മരുമക്കള്‍: രാമകൃഷ്ണനായക്, പുരുഷോത്തമ നായക്, ഗുരുപാദ്, ഹരിയണ്ണ കാമത്ത്.

ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു; രണ്ട് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം താന്നിമൂടിലാണ് അപകടം. അപകട സമയത്ത് വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനും മകനുമാണ് പരിക്കേറ്റത്. ഇരുവരും ചികിത്സയിലാണ്. അടുക്കളയില്‍ വെച്ചിരുന്ന തുറക്കാത്ത ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ ഗ്യാസ് ഏജന്‍സിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.

വനിതാ ഡോക്ടറെ പരിശോധന മുറിയില്‍ കയറി മര്‍ദ്ദിച്ചതായി പരാതി; 4 സ്ത്രീകള്‍ക്കെതിരെ കേസ്

മലപ്പുറം: ചികിത്സാ പിഴവ് ആരോപിച്ച് വനിതാ ഡോക്ടറെ പരിശോധന മുറിയില്‍ കയറി മര്‍ദ്ദിച്ചെന്ന പരാതിയില്‍ നാലു സ്ത്രീകള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സിനി ജലീലിനെയാണ് മര്‍ദ്ദിച്ചത്. സ്വകാര്യ ക്ലിനിക്കിലെ പരിശോധനാ മുറിയില്‍ കയറിയായിരുന്നു മര്‍ദ്ദനം. പരിക്കേറ്റ ഡോക്ടര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഡോക്ടര്‍ക്കൊപ്പമുണ്ടായിരുന്ന അജിത, അശ്വതി എന്നിവര്‍ക്കും മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ജില്ലാ ആശുപത്രിയില്‍ പ്രസവത്തിനെത്തിയ സ്ത്രീ ഗുരുതരാവസ്ഥയില്‍ ആയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും മരണം സംഭവിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് …

പ്രചരണം കൊടുംചൂടിലേക്ക്: സിപിഎം നേതാവ് എസ്‌ജെ പ്രസാദിനോട് ബിജെപി സ്ഥാനാര്‍ത്ഥി വോട്ടഭ്യര്‍ത്ഥനയുമായി വീട്ടിലെത്തി

കാസര്‍കോട്: തിരഞ്ഞെടുപ്പു ചൂട് കൊടും ചൂടിലേക്കു മാറിക്കൊണ്ടിരിക്കെ ബിജെപി സ്ഥാനാര്‍ത്ഥി എംഎല്‍ അശ്വിനി സിപിഎം നേതാവും മുന്‍ കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍മാനും കാസര്‍കോട് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റുമായിരുന്ന എസ്‌ജെ പ്രസാദിനെ സന്ദര്‍ശിച്ചു വോട്ടഭ്യര്‍ത്ഥിച്ചു.പുലിക്കുന്നിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയ സ്ഥാനാര്‍ത്ഥിയെ അദ്ദേഹവും ഭാര്യയും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ താരാപ്രസാദും ചേര്‍ന്ന് സ്വീകരിച്ചു. നഗരസഭാ കൗണ്‍സിലര്‍ രാജേഷ് അമേയ്, മുന്‍ കൗണ്‍സിലര്‍മാരായ ശരത് അമേയ്, സരിത നായക്, രാധാകൃഷ്ണ പുലിക്കുന്ന്, അരുണ്‍, കിഷന്‍, കൃപാശങ്കര്‍ എന്നിവരും സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നു.

ടിക്കറ്റിന് കീറിയ 100 രൂപയുടെ നോട്ട് നല്‍കിയ യാത്രക്കാരനെ കെ.എസ്.ആര്‍.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് പരാതി

കൂത്താട്ടുകുളം: കെ.എസ്.ആര്‍.ടി.സി ബസില്‍ ടിക്കറ്റിന് 100 രൂപയുടെ കീറിയ നോട്ട് നല്‍കിയ യാത്രക്കാരനെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. തൃശൂര്‍ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസില്‍ കഴിഞ്ഞദിവസമാണ് സംഭവം. കോട്ടയത്തേക്ക് പോയ ബസ് കൂത്താട്ടുകുളത്ത് എത്തിയപ്പോള്‍ നിര്‍ത്തി യാത്രക്കാരനെ മര്‍ദ്ദിച്ചെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യാത്രക്കാരന്റെ മുഖത്ത് ഡ്രൈവര്‍ പലതവണ അടിക്കുന്നതും ചില യാത്രക്കാര്‍ മര്‍ദ്ദനത്തില്‍ ഉള്‍പ്പെട്ടതും ദൃശ്യങ്ങളിലുണ്ട്. മൂവാറ്റുപുഴയില്‍ നിന്ന് കോട്ടയത്തേക്ക് യാത്ര ചെയ്തിരുന്ന ആള്‍ ടിക്കറ്റിന് നല്‍കിയ 100 രൂപ നോട്ട് …

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര സ്ഥാനികന്‍ നാരായണ ആയത്താര്‍ അന്തരിച്ചു

കാസര്‍കോട്: പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര സ്ഥാനികന്‍ നാരായണ ആയത്താര്‍ കരുവാക്കോട് (73) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കര്‍ണ്ണാടക, സുബ്രഹ്‌മണ്യം സ്വദേശിയാണ്. 1992ല്‍ ആണ് പനയാല്‍, കരുവാക്കോട് ശ്രീ വയനാട്ടുകുലവന്‍ തറവാട്ടില്‍ സ്ഥിരതാമസം തുടങ്ങിയത്. പിന്നീട് പാലക്കുന്ന് ക്ഷേത്രത്തിലെ സ്ഥാനികനായി ആചാരം കൊള്ളുകയായിരുന്നു. സംസ്‌ക്കാരം വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് തറവാട് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ: ശോഭന. മക്കള്‍: നന്ദന(നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി), വന്ദന(പ്ലസ്ടു വിദ്യാര്‍ത്ഥിനി).

യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയവര്‍ക്ക് നേരെ വെടിയുതിര്‍ത്തു; ഒരാള്‍ മരിച്ചു; 2 പേര്‍ക്ക് പരിക്ക്; മലയാളി യുവാവ് അറസ്റ്റില്‍

മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയവര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ മരിച്ചു, രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുടിയേറ്റ തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന സ്ഥലത്ത് നടന്ന ആക്രമണത്തില്‍ അക്ബര്‍ അഹമ്മദ് എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ മലയാളിയായ ജയന്‍ ശിവാനന്ദന്‍ നായരെ പൊലീസ് അറസ്റ്റുചെയ്തു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് അറിയുന്നു. മലയാളിയാണെങ്കിലും ജയന്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം മഹാരാഷ്ട്രയിലാണ്. താന്‍ സഹോദരിയെ പോലെ കണ്ടിരുന്ന സ്ത്രീക്ക് നേരെയുള്ള ശല്യം ചെയ്യല്‍ വര്‍ധിച്ചതോടെ നിവര്‍ത്തിയില്ലാതെയാണ് വെടിവച്ചതെന്നാണ് …

കുഴല്‍കിണര്‍ കുഴിക്കാനുള്ള റാഡ് ഇറക്കുന്നതിനിടയില്‍ അപകടം; ജീപ്പ് പിന്നോട്ട് നീങ്ങി തൊഴിലാളിക്ക് ദാരുണാന്ത്യം

കാസര്‍കോട്: കുഴല്‍ കിണര്‍ കുഴിക്കുന്നതിനായി റാഡ് ഇറക്കുന്നതിനിടയില്‍ ജീപ്പ് പിന്നോട്ട് നീങ്ങി ഉണ്ടായ അപകടത്തില്‍ തൊഴിലാളിക്ക് ദാരുണാന്ത്യം. തമിഴ്‌നാട്, നാമക്കല്‍, സീതാരാമപാളയം, മാങ്കുട്ടിപാളയത്തെ രാജഗോപാലിന്റെ മകന്‍ മുരളി രാജഗോപാല്‍ (40) ആണ് മരിച്ചത്.വ്യാഴാഴ്ച രാത്രി 11 മണിയോടെ ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മണാട്ടികലവലയിലാണ് അപകടം.കുഴല്‍ കിണര്‍ കുഴിക്കുന്നതിനായുള്ള റാഡുകള്‍ ജീപ്പിലാണ് സ്ഥലത്ത് എത്തിച്ചത്. ഇറക്കമുള്ള സ്ഥലത്ത് ജീപ്പ് നിര്‍ത്തി റാഡുകള്‍ ഇറക്കുന്നതിനിടയില്‍ അബന്ധത്തില്‍ പിന്നോട്ട് നീങ്ങിയ ജീപ്പ് മുരളിരാജഗോപാലിന്റെ ദേഹത്ത് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ …

ഒരു അധ്യാപകന്റെ ഓർമയിൽ ഒരു സ്കൂൾ, ഒരു നാട്, വിദ്യാഭ്യാസ- സാമൂഹ്യ മേഖലകൾ

കാസർകോട് : ഒരു അധ്യാപകനോട് സ്കൂളും നാടും വിദ്യാഭ്യാസ – സാമൂഹ്യ മേഖലകളും വിധേമാ വുന്നത് അപൂർവമാണ്. ചെമ്മാട് ജമാ അത്ത് ഹയർ സെക്കന്ററി സ്കൂൾ പ്രധാനാ ധ്യാപകനായിരുന്ന ഡോ: സുകുമാരൻ അത്തരമൊരനുഭവം നാടിനു സമ്മാനിച്ചു ദീർഘകാല സേവനത്തിനു ശേഷം വിരമിച്ചു.ചെമ്മനാട് പെരുമ്പള യിലെ പ്രമുഖ കർഷകനായ ചന്തു നായരുടേയും അടിയോടി കാർത്ത്യായനി അമ്മയുടേയും മകനായഅദ്ദേഹം വീടിന് തൊട്ടടുത്തുള്ള കോളിയടുക്കം ഗവൺമെന്റ് യു.പി.സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ചട്ടഞ്ചാൽ സ്കൂളിൽ നിന്നുഹൈസ്ക്കൂൾ വിദ്യാഭ്യാസം പൂർ ത്തിയാക്കി.കാസർകോട് ഗവ:കോളേജിൽ നിന്നു …

സിപിഐ കാസർകോട് ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറി കെ പത്മനാഭൻ അന്തരിച്ചു

കാസർകോട് : സിപിഐ കാസർകോട് ജില്ലാ കൗൺസിൽ ഓഫീസ് സെക്രട്ടറി കെ പദ്മനാഭൻ (70) അന്തരിച്ചു.അസുഖത്തെ തുടർന്നു നാല് ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതാണ്. ഇന്നലെ രാത്രി അന്തരിച്ചു.പെരുമ്പള ചെട്ടംകുഴി സ്വദേശിയാണ്.കുട്ടിക്കാത്തു തന്നെ പാർട്ടിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ദീർഘകാലമായി പാർട്ടി ജില്ലകൗൺ സിൽ ഓഫീസ് സെക്രട്ടറിയാണ്.ഇടക്കാലത്തു കെ പി രാജേന്ദ്രൻ റവന്യു മന്ത്രിയായിരുന്നപ്പോൾ സ്റ്റാഫ്‌ അംഗ മായും പ്രവർത്തിച്ചു.ജയന്തിയാണ് ഭാര്യ. മക്കൾ പി. ജിതേഷ് സരിത്ത് പി ,സജിത്ത് പി രശ്‌മി.മരുമക്കൾ രാഹുൽ കാഞ്ഞങാട് (ഗൾഫ് …

ഇന്നത്തെ പ്രധാന വാർത്തകൾ

​ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നു. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത നീക്കങ്ങൾ മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇറാനിലെ ആക്രമണങ്ങളിൽ മരണസംഖ്യ 1000 കടന്നതായാണ് റിപ്പോർട്ടുകൾ. ​ഇന്ധന വിപണിയിൽ ആശങ്ക: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ആഗോള എണ്ണ വിപണിയെ ബാധിച്ചിരിക്കുകയാണ് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഇന്ധനലഭ്യത ഉറപ്പാക്കാൻ ബദൽ മാർഗങ്ങൾ തേടുന്നു. ​ഗുഡ് ഫ്രൈഡേ (ദുഃഖവെള്ളി): ക്രൈസ്തവ വിശ്വാസികൾ ഇന്ന് ലോകമെമ്പാടും ദുഃഖവെള്ളി ആചരിക്കുന്നു. യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ സ്മരണയിൽ വിവിധ രാജ്യങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും നടക്കുന്നു. ​ലോക അക്വാട്ടിക് …