സ്ത്രീധന പീഡനം: ഒരു മാസം മുമ്പ് വിവാഹിതയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ 26 കാരി ജീവനൊടുക്കി

ഹൈദരാബാദ്: സ്ത്രീധന പീഡനമെന്ന് പറയുന്നു ഒരു മാസം മുമ്പ് വിവാഹിതയായ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ 26 കാരി ജീവനൊടുക്കി. ബീഹാര്‍ സ്വദേശിനിയായ ഇഷിക യാദവ് ആണ് ഭര്‍ത്താവിന്റെ നിരന്തരമായ സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ഇഷികയുടെ വീട്ടുകാരുടെ പരാതിയില്‍ മധ്യപ്രദേശ് സ്വദേശിയായ ഭര്‍ത്താവ് നീരജ് ബന്‍സലിനെതിരെ പൊലീസ് കേസെടുത്തു.

2020 ല്‍ സോഷ്യല്‍ മീഡിയ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലാകുകയും വിവാഹം കഴിക്കുകയുമായിരുന്നു. ഫെബ്രുവരി 20 ന് കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. വിവാഹത്തിനുശേഷം ദമ്പതികള്‍ ജോലി സ്ഥലമായ ഹൈദരാബാദിലേക്ക് പോയി.

അധികം വൈകാതെ നീരജ് കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ടും താന്‍ അടുത്തിടെ തുടങ്ങിയ സ്റ്റാര്‍ട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടും ഇഷികയെ മാനസികമായി പീഡിപ്പിക്കാന്‍ തുടങ്ങിയതായി ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു. ഒടുവില്‍ മാനസിക സമ്മര്‍ദം താങ്ങാനാകാതെ ഇഷിക ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page