ചെറുവത്തൂരില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ തടഞ്ഞുവെന്ന പരാതി; 6 സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

കാസര്‍കോട്: തൃക്കരിപ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി സന്ദീപ് വാര്യരെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ആറു സി പി എം പ്രവര്‍ത്തകര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍, കൊയോങ്കര, കൂവാരത്ത് ഹൗസിലെ കെ വൈശാഖിന്റെ പരാതിയില്‍ സി പി എം പ്രവര്‍ത്തകന്‍ ചെറുവത്തൂരിലെ കൃഷ്ണന്‍, കണ്ടാല്‍ അറിയാവുന്ന മറ്റു അഞ്ചുപേര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഏപ്രില്‍ ഒന്നിന് ബുധാഴ്ച രാവിലെ 9.30 മണിയോടെ ചെറുവത്തൂര്‍ ബസ് സ്റ്റാന്റിലാണ് കേസിനാസ്പദമായ സംഭവം. യു ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണം തടസ്സപ്പെടുത്തിയ വിവരമറിഞ്ഞാണ് പരാതിക്കാരനും സ്ഥാനാര്‍ത്ഥിയും ഉള്‍പ്പെടെ ഉള്ളവര്‍ ചെറുവത്തൂര്‍ ബസ്സ്റ്റാന്റില്‍ എത്തിയത്. ഈ സമയത്തു തടഞ്ഞു
നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page