കാപ്യ തറവാട് കളിയാട്ട മഹോത്സവത്തിനു നാളെ തുടക്കം

കാസര്‍കോട്: കൊളത്തൂര്‍, കാപ്യ തറവാട് കളിയാട്ട മഹോത്സവം ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും. ഏപ്രില്‍ നാലിന് (ശനി) രാവിലെ 9ന് വിളക്കുമാടം വെങ്കിട്ടരമണ ക്ഷേത്രത്തില്‍ നിന്നു കലവറ ഘോഷയാത്ര. വൈകുന്നേരം ആറിന് പതിക്കാല്‍ സന്നിധിയില്‍ നിന്നു ദീപവും തിരിയും എഴുന്നള്ളത്ത്. 6.30ന് സാംസ്‌ക്കാരിക സദസ്. തുടര്‍ന്ന് ആലത്തുംകടവ് ധര്‍മ്മശാസ്താ ഭജന സമിതിയുടെ കൈകൊട്ടിക്കളി, പെര്‍ളടുക്കം ഗോപാലകൃഷ്ണ ക്ഷേത്ര മാതൃസമിതിയുടെ തിരുവാതിര.
രാത്രി 8ന് മൂവാളം കുഴി ചാമുണ്ഡി, കാപ്യ പഞ്ചുരുളി, വിഷ്ണു മൂര്‍ത്തി ,പടിഞ്ഞാര്‍ ചാമുണ്ഡി, രക്ത ചാമുണ്ഡി, പൊട്ടന്‍ തെയ്യം, കുറത്തിയമ്മ, പരിതാളി തെയ്യക്കോലങ്ങളുടെ തിടങ്ങല്‍, രാത്രി 10ന് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട് .തുടര്‍ന്ന് കുറത്തിയമ്മ.
ഞായറാഴ്ച രാവിലെ ഒന്‍പതിന് രക്തചാമുണ്ഡി, ഉച്ചകുറത്തി തെയ്യങ്ങളുടെ പുറപ്പാട്, ഉച്ചയ്ക്ക് 11ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്, രണ്ടു മണിക്ക് കാപ്യ പഞ്ചുരുളി, മൂവാളം കുഴി ചാമുണ്ഡി തെയ്യങ്ങള്‍, 3ന് ഗുളികന്‍, പരിതാളി തെയ്യങ്ങൾ . തുടര്‍ന്ന് വിളക്കിലരിയോടെ സമാപനം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page