മകന്റെ അസുഖം മാറാന്‍ മകളെ നരബലി നല്‍കി; ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് വരുത്താനും ശ്രമം; മാതാവടക്കം 3 പേര്‍ അറസ്റ്റില്‍
റാഞ്ചി: ഇളയ മകന്റെ അസുഖം മാറാന്‍ കന്യകയെ ബലി നല്‍കണമെന്ന മന്ത്രവാദിനിയുടെ വാക്കുകള്‍ കേട്ട് 13 കാരിയായ മകളെ നരബലി നല്‍കിയ മാതാവും കൂട്ടുപ്രതികളും ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ കുസുംഭ ഗ്രാമത്തില്‍ കഴിഞ്ഞദിവസമാണ് നടുക്കുന്ന സംഭവം നടന്നത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ രശ്മി ദേവി (35), മന്ത്രവാദിനിയായ ശാന്തി ദേവി(55), സഹായി ഭീം റാം(40) എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് പറഞ്ഞു. രശ്മി ദേവിയുടെ ഇളയ മകന്‍ ശാരീരികവും മാനസികവുമായ അസുഖങ്ങള്‍ കാരണം ചികിത്സയിലാണ്. …