പ്രഭാത സവാരിക്ക് ഇറങ്ങിയ ആള്‍ പാല്‍വണ്ടി ഇടിച്ചു മരിച്ചു

കാസര്‍കോട്: പ്രഭാത സവാരിക്ക് ഇറങ്ങിയ ആള്‍ പാല്‍വണ്ടി ഇടിച്ചു മരിച്ചു. മാവുങ്കാല്‍, ആനന്ദാശ്രമത്തിനു സമീപത്തെ വെയിംഗ് ബ്രിഡ്ജ് സ്ഥാപന ഉടമ അമ്പലത്തറ, മൂന്നാംമൈലിലെ ശ്രീധരന്‍ (66) ആണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ആനന്ദാശ്രമത്തിനു സമീപത്താണ് അപകടം. പ്രഭാത സവാരി നടത്തുന്നിനിടയില്‍ കാഞ്ഞങ്ങാട് ഭാഗത്ത് നിന്നും എത്തിയ പാല്‍വണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. സാരമായി പരിക്കറ്റ ശ്രീധരനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ എത്തിച്ചു. അപകടത്തെ കുറിച്ച് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാര്‍ത്യായനിയാണ് ഭാര്യ. മക്കള്‍: ശ്രീഖ, ശ്രീഹരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page