അമിതവേഗതയില്‍ എത്തിയ കാര്‍ ഇടിച്ചു വഴി യാത്രക്കാരി 10 അടി താഴ്ചയിലേയ്ക്ക് വീണു; ഭയാനകമായ ദൃശ്യങ്ങള്‍ സി സി ടി വിയില്‍

തലപ്പാടി: അമിത വേഗതയില്‍ എത്തിയ കാര്‍ ഇടിച്ച് വഴി യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ഉള്ളാള്‍, ബൊളിയാര്‍ സ്വദേശിനി ഭാരതി (48)ക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സജിപ്പ മുന്നൂര്‍, ദസറഗുഡ്ഡയിലാണ് അപകടം. റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമിതവേഗതയില്‍ എത്തിയ കാറിടിച്ച് 10 അടി താഴ്ചയുള്ള കുഴിയിലേയ്ക്ക് തെറുപ്പിക്കുകയായിരുന്നു. അപകടത്തിന്റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിട്ടുണ്ട്. മകള്‍ ദീപശ്രീക്കൊപ്പം ഗുളികജ്ജെയില്‍ പ്രാര്‍ത്ഥന നടത്തി മടങ്ങുകയായിരുന്നു ഭാരതി. ഇതിനിടയിലാണ് മെല്‍ക്കര്‍- മുടിപ്പു സംസ്ഥാനപാതയില്‍ അപകടം ഉണ്ടായത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page