വീട്ടുകാര്‍ നേമോത്സവത്തിനു പോയ സമയത്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു; ജീവനൊടുക്കിയത് ബീരന്ത് വയല്‍ സ്വദേശി

കാസര്‍കോട്: അമ്മയും ഭാര്യയും മകനും നേമോത്സവത്തിനു പോയ സമയത്ത് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു. കാസര്‍കോട് ബീരന്ത് വയലിലെ പരേതനായ ബാബു നായികിന്റെ മകന്‍ ബി പ്രകാശ് (48) ആണ് ജീവനൊടുക്കിയത്. ബുധനാഴ്ച രാത്രിയിലാണ് സംഭവം. മാതാവ് ലീലാവതി, ഭാര്യ പ്രിയ, ഏകമകൻ ധന്‍വിത്ത് എന്നിവര്‍ വീടിനു സമീപത്തു നടന്ന നേമോത്സവത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാത്രി 12.30മണിയോടെ ഇവര്‍ തിരിച്ചെത്തിയപ്പോഴാണ് പ്രകാശിനെ വീട്ടിനു പിന്‍ഭാഗത്തുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. സഹോദരങ്ങള്‍: ചന്ദ്രശേഖര, പുരുഷോത്തമ, രാജേഷ്, വിശാലാക്ഷി, പത്മാവതി, ചന്ദ്രാവതി, പ്രമീള.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കള്ളനോട്ട് കേന്ദ്രത്തിലെ പൊലീസ് റെയ്ഡ്: കുണ്ടാര്‍, ചെര്‍ക്കള സ്വദേശികളെ ഒരാഴ്ചത്തേയ്ക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു; സംഘത്തെ കുടുക്കിയത് മുറിഞ്ഞ നോട്ടുകൾ അലക്ഷ്യമായി ജനല്‍ വഴി എറിഞ്ഞത്
Scroll to top

You cannot copy content of this page