സിനിമാ നടിയെ വിവാഹം കഴിക്കണമെന്ന് ആവശ്യം; പുത്തന്‍ സാരിയുമായി നടിയുടെ വീട്ടില്‍ എത്തിയ യുവാവിനെ പൊലീസ് തൂക്കി

പയ്യന്നൂര്‍: പുത്തന്‍ സാരിയുമായി സിനിമാ നടിയുടെ വീട്ടിലെത്തി നടിയെ കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെട്ട യുവാവിനെ പൊലീസ് തൂക്കി. ഒടുവില്‍ താക്കീതു നല്‍കിയ ശേഷം ബന്ധുക്കള്‍ക്കൊപ്പം പറഞ്ഞയച്ചു. ചപ്പാരപ്പടവ് സ്വദേശിയായ അഭിലാഷ് ജോര്‍ജ്ജിനെയാണ് പൊലീസ് താക്കീത് ചെയ്തത്. ഇയാളെ ഡോക്ടറെ കാണിക്കണമെന്ന് ഉപദേശിച്ച ശേഷം ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു.
തളിപ്പറമ്പിലെ ഒരു നടിയുടെ പരാതി പ്രകാരമാണ് തളിപ്പറമ്പ് പൊലീസ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് പൊലീസ് നടപടിക്ക് ആസ്പദമായ സംഭവം. ബുധനാഴ്ച രാവിലെ 10 മണിയോടെ അഭിലാഷ് ജോര്‍ജ്ജ് നടിയുടെ വീട്ടില്‍ എത്തി. തുടര്‍ന്നു സാരി ഉയര്‍ത്തി കാണിച്ചുകൊണ്ട് വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. ഭയന്നു പോയ നടിയും മാതാവും വാതിലടച്ച് വീട്ടിനകത്തേയ്ക്ക് കയറി രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ മാസം മുതല്‍ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്ന് അശ്ലീല സന്ദേശങ്ങള്‍ അയച്ചതായും പരാതിയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page