പനയാല്‍, വെളുത്തോളിയില്‍ പുള്ളിമുറി; ഏഴു പേര്‍ അറസ്റ്റില്‍, 61,980 രൂപ പിടികൂടി

കാസര്‍കോട്: ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പനയാല്‍, വെളുത്തോളിയിലെ ചൂതാട്ട കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ്. 61,980 രൂപയുമായി ഏഴു പേര്‍ അറസ്റ്റില്‍. പുല്ലൂര്‍, മധുരക്കാട് ഹൗസിലെ സുരേഷ് ബാബു (50), കാഞ്ഞങ്ങാട്, ബല്ല, ചെമ്മട്ടംവയലിലെ മലയാക്കോത്ത് ഹൗസില്‍ പി. മണി (44), പനയാല്‍ വെളുത്തോളി ഉന്നതിയിലെ പി. ഗോപാലന്‍ (52), ബട്ടത്തൂരിലെ എസ് പ്രശാന്ത് (32), കാഞ്ഞങ്ങാട്, മുറിയനാവി, മാടമ്പില്ലത്ത് ഹൗസില്‍ എം അബ്ദുല്‍ മുനീര്‍ (42), കൊളവയല്‍, ഇട്ടമ്മല്‍ ഹൗസിലെ എം അഷ്‌റഫ് (55) കുണ്ടംകുഴി കാരാക്കാട് ഹൗസിലെ മുഹമ്മദ് കുഞ്ഞി (47) എന്നിവരെയാണ് ബേക്കല്‍ എസ്‌ഐ അഖില്‍ സെബാസ്റ്റ്യനും സംഘവും അറസ്റ്റു ചെയ്തത്. വെളുത്തോളിയിലെ സ്വകാര്യ സ്‌കൂളിനു സമീപത്തെ പൊതുസ്ഥലത്ത് പണം വച്ച് ചീട്ടു കളിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പൊലീസ് സംഘം ബുധനാഴ്ച വൈകുന്നേരം ആറര മണിയോടെ എത്തിയത്. പൊലീസിനെ കണ്ട് ചൂതാട്ടക്കാര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും കയ്യോടെ പിടികൂടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page