മാതാവിന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ മകന്‍ തൂങ്ങി മരിച്ചു

കാസര്‍കോട്: മാതാവിന്റെ ഒന്നാം ചരമ വാര്‍ഷികദിനത്തില്‍ മകനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അഡുക്കത്ത്ബയല്‍ ബീച്ചിനു സമീപത്തെ ‘മാധവം’ ഹൗസിലെ പരേതരായ മാധവന്‍-പാര്‍വ്വതി ദമ്പതികളുടെ മകന്‍ എം സുരേശന്‍ (45)ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ്.
മാതാവ് പാര്‍വ്വതിയുടെ ഒന്നാം ചരമവാര്‍ഷികദിനമാണ് ഏപ്രില്‍ രണ്ടെന്നു ബന്ധുക്കള്‍ പറഞ്ഞു. മരണാനന്തര ചടങ്ങിന്റെ ഭാഗമായി വ്യാഴാഴ്ച തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ പോകാന്‍ തീരുമാനിച്ചിരുന്നു. പുലര്‍ച്ചെയായിട്ടും സുരേശന്‍ ഉണരാത്തതിനെ തുടര്‍ന്ന് സഹോദരന്‍ വാതിലില്‍ തട്ടി വിളിച്ചുവെങ്കിലും തുറന്നില്ല. സംശയം തോന്നി വാതില്‍ തള്ളിത്തുറന്നു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. ഉടന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കാസര്‍കോട് ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. ഭാര്യ: സജ്‌ന. മക്കള്‍: ധ്യാന്‍, ദിയ. സഹോദരങ്ങള്‍: കൃഷ്ണന്‍, സുരാജ്, സതീശന്‍, ഷാജി, നീലകണ്ഠന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കാര്യങ്കോട് പാലത്തിനു സമീപം റെയിൽപാളത്തിൽ മരം പൊട്ടിവീണു; മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകുന്നു, മംഗളൂരുലേക്കുള്ള പാസഞ്ചർ ട്രെയിനും, മംഗലാപുരം എക്സ്പ്രസും ചെറുവത്തൂരിൽ നിർത്തിയിട്ടു
Scroll to top

You cannot copy content of this page