ലോസ് ഏഞ്ചല്‍സിലെ നിയമവിരുദ്ധ സൈനികവല്‍ക്കരണം തടയണമെന്ന കാലിഫോര്‍ണിയ ഗവര്‍ണറുടെ അടിയന്തര പ്രമേയം ഫെഡറല്‍ ജഡ്ജി തള്ളി
പി പി ചെറിയാന്‍ കാലിഫോര്‍ണിയ: ലോസ് ഏഞ്ചല്‍സിലെ ‘നിയമവിരുദ്ധ സൈനികവല്‍ക്കരണം’ തടയണമെന്നാവശ്യപ്പെട്ടു കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസോമും അറ്റോര്‍ണി ജനറല്‍ റോബ് ബോണ്ടയും സമര്‍പ്പിച്ച അടിയന്തര പ്രമേയം ഫെഡറല്‍ ജഡ്ജി നിരസിച്ചു. അതേസമയം ഗവര്‍ണറുടെ ഫയലിംഗിനോട് പ്രതികരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന ട്രംപ് ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന യുഎസ് ജില്ലാ ജഡ്ജി ചാള്‍സ് ബ്രെയര്‍ അംഗീകരിച്ചു. വാദം വ്യാഴാഴ്ച നടക്കും.ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ് നടപ്പിലാക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഫെഡറല്‍ സൈനികരെ ഉപയോഗിക്കുകയും സംസ്ഥാന നാഷണല്‍ ഗാര്‍ഡ് ഉദ്യോഗസ്ഥരെ കമാന്‍ഡ് …