നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പിഎസ് അബു അന്തരിച്ചു

കൊച്ചി: നടന്‍ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു (92) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ബുധനാഴ്ച രാവിലെ 9 മണിയോടെയാണ് മരിച്ചത്. മട്ടാഞ്ചേരി സ്റ്റാര്‍ ജംഗ്ഷനിലാണ് താമസം. കബറടക്കം രാത്രി 8 മണിക്ക് കൊച്ചങ്ങാടി ചെമ്പിട്ടപള്ളി കബര്‍സ്ഥാനില്‍ നടക്കും.
പായാട്ട്പറമ്പ് വീട്ടില്‍ പരേതനായ സുലൈമാന്‍ സാഹിബിന്റെയും പരേതയായ ആമിനയുടെയും മകനാണ്.
ഭാര്യ: പരേതയായ നബീസ. മക്കള്‍: അസീസ്, സുല്‍ഫത്ത്, റസിയ, സൗജത്ത്. മരുമക്കള്‍: മമ്മുട്ടി, സലീം, സൈനുദ്ദീന്‍, ജമീസ് അസീബ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ആറു മാസം മുമ്പ് ഭര്‍ത്താവ് മരിച്ച സ്ത്രീയെ ലോഡ്ജിലെത്തിച്ച് ബലാത്സംഗം ചെയ്തു; 23 പവനും 43 ലക്ഷം രൂപയും വായ്പയെടുത്ത കാറുമായി യുവാവ് മുങ്ങി; കാസര്‍കോട് ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയ ആള്‍ക്കെതിരെ കേസ്

You cannot copy content of this page