മംഗളൂരു: അനുജന്‍ ഡീസല്‍ ഒഴിച്ചു തീകൊളുത്തി ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ മരിച്ചു. കഡബ സ്വദേശി ഹനുമപ്പ (42) ആണ് മരിച്ചത്. ജൂണ്‍ എട്ടിന് മംഗളൂരു-ബംഗളൂരു റെയില്‍ സെക്ഷനിലെ കൊടിമ്പല റെയില്‍വേ ട്രാക്കിന് സമീപത്തുവച്ചാണ് അനുജന്‍ നിങ്കപ്പ (21) സഹോദരനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സഹോദരന് കടുത്ത മദ്യപാനാസക്തിയുണ്ടായിരുന്നുവെന്നും വീട്ടില്‍ പതിവായി ശല്യമായിരുന്നുവെന്നും പ്രതി പൊലീസിനോട് പറഞ്ഞു. കടുത്ത മദ്യപാനം മൂലം നിങ്കപ്പയുടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മാറിയിരുന്നു. അടുത്തിടെ, മദ്യപിച്ച് മാതാവിനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും അതിനാലാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നും പ്രതി മൊഴി നല്‍കി. തിങ്കളാഴ്ച എന്തോ കാര്യം സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഹനുമപ്പയെ പ്രതി നിങ്കപ്പ ബജകെരെ റെയില്‍വേ സ്റ്റേഷന് സമീപത്ത് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് റെയില്‍വേ ട്രാക്കില്‍ വെച്ച് ഇരുവരും തമ്മില്‍ വഴക്കുണ്ടായി. പ്രകോപിതനായ നിങ്കപ്പ പുത്തൂരില്‍ നിന്ന് വാങ്ങിയ ഡീസല്‍ ഹനുമപ്പയുടെ ദേഹത്ത് ഒഴിച്ചു തീകൊളുത്തി. ദേഹമാസകലം തീപടര്‍ന്ന് ഓടിപ്പോയ ഹനുമപ്പ അടുത്തുള്ള വെള്ളമുള്ള തോട്ടില്‍ ചാടി. നാട്ടുകാര്‍ വെന്‍ലോക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മംഗളൂരു റെയില്‍വേ പൊലീസ് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മംഗളൂരു ഡിവിഷന്‍ റെയില്‍വേ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജയാനന്ദ്, എഎസ്‌ഐ മധു ചന്ദ്ര, ഫോറന്‍സിക് വിദഗ്ധര്‍, റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പ്രതിയെ തെളിവെടുപ്പിനെത്തിച്ചത്. റെയില്‍വേ പൊലീസും കഡബ പൊലീസും ആണ് കേസ് അന്വേഷിക്കുന്നത്.
