മേല്‍മട്ടലായി മഹാശിവ ക്ഷേത്ര കവര്‍ച്ച:കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍, കവര്‍ച്ച നടത്താന്‍ ഒരു മാസക്കാലം തങ്ങിയത് ജെ.ടി.എസിനു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍

കാസര്‍കോട്: പിലിക്കോട്, മേല്‍മട്ടലായി മഹാശിവ ക്ഷേത്രകവര്‍ച്ചാ കേസില്‍ കുപ്രസിദ്ധ കവര്‍ച്ചക്കാരന്‍ പിടിയില്‍. പയ്യന്നൂര്‍, അന്നൂരില്‍ താമസക്കാരനായ വിറകന്റെ രാധാകൃഷ്ണന്‍(50) ആണ് പിടിയിലായത്. ചെവ്വാഴ്ച രാത്രി ഉള്ളാള്‍ റെയിവെ സ്റ്റേഷന്‍ പരിസരത്തു വച്ചാണ് ഇയാള്‍ ചന്തേര പൊലീസിന്റെ പിടിയിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. ജൂണ്‍ മൂന്നിന് രാത്രിയിലാണ് മേല്‍ മട്ടലായി മഹാശിവക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവന്‍ തൂക്കമുള്ള വിവിധ രൂപങ്ങള്‍, 100 ഗ്രാം വെള്ളി, 40,000 രൂപ, ഭണ്ഡാരത്തില്‍ നിന്നു പതിനായിരത്തോളം രൂപ എന്നിവയാണ് കവര്‍ച്ച പോയത്. പിറ്റെ ദിവസം രാവിലെ ശാന്തിക്കാരന്‍ ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിഞ്ഞത്.

തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളും ചന്തേര പൊലീസും സ്ഥലത്തെത്തി സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കവര്‍ച്ചയ്ക്കു പിന്നില്‍ വിറകന്റെ രാധാകൃഷ്ണന്‍ ആണെന്നു ഉറപ്പാക്കിയത്. മേല്‍മട്ടലായി ക്ഷേത്ര കവര്‍ച്ചയ്ക്ക് ആഴ്ച്ചകള്‍ക്കു മുമ്പാണ് രാധാകൃഷ്ണന്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയത്. ഇക്കാര്യം അറിഞ്ഞ പൊലീസ് ജാഗ്രതയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അതിനിടയിലാണ് മേല്‍ മട്ടലായി ക്ഷേത്രത്തില്‍ കവര്‍ച്ച നടന്നത്. ചെറുവത്തൂര്‍ ജെ.ടി.എസിനു സമീപത്തെ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിനു അകത്ത് ഒരു മാസക്കാലം ഒളിച്ചു താമസിച്ചാണ് കവര്‍ച്ചയ്ക്ക് പദ്ധതി തയ്യാറാക്കിയതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പ്രതിയെ പ്രസ്തുത കെട്ടിടത്തിലെത്തിച്ച് തെളിവെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page