ബൈക്കിന് കുറുകെ നായ ചാടി; പിറന്നാള്‍ ദിനത്തില്‍ പൊലീസുകാരന് ദാരുണാന്ത്യം

കൊല്ലം: ബൈക്കിന് കുറുകെ നായ ചാടി വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന് ദാരുണമരണം. അഞ്ചാലുംമൂട് കടവൂര്‍ മണ്ണാശേരില്‍ വീട്ടില്‍ അനൂപ് വരദരാജ(36)നാണ് മരിച്ചത്. തലയക്ക് ഗുരുതരമായി പരിക്കേറ്റ അനൂപിനെ ആശുപത്രില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെഎപി-3 ബറ്റാലിയനിലെ ഉദ്യോഗസ്ഥ്ഥനാണ് അനൂപ്. ഒപ്പം യാത്ര ചെയ്തിരുന്ന സുഹൃത്തിനും പരിക്കേറ്റിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി 12.15ന് താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്ത് വെച്ചായിരുന്നു അപകടം സംഭവിച്ചത്. അനൂപിന്റെ പിറന്നാള്‍ ആഘോഷത്തിന് ശേഷം ബൈക്കില്‍ യാത്ര ചെയ്യവേ നായ കുറുകെ ചാടിയതോടെ ബൈക്ക് നിയന്ത്രണം തെറ്റി റോഡിലേക്ക് മറിഞ്ഞാണ് അപകടം സംഭവിച്ചത്. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കൊല്ലം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ഹൊസങ്കടി, അംഗഡിപ്പദവില്‍ കൊല്ലപ്പെട്ടത് ഹൊസപ്പേട്ട സ്വദേശി; ആട്ടുകല്ലില്‍ രക്തം പറ്റിപ്പിടിച്ച നിലയില്‍, സ്ഥലത്ത് നിന്ന് മുങ്ങിയ യുവാവിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
Scroll to top

You cannot copy content of this page