മലാപ്പറമ്പ് പെൺവാണിഭ കേസ്: പ്രതി ചേർത്ത 2 പൊലീസുകാർക്ക് സസ്പെൻഷൻ, ഇനിയും പ്രതികളുണ്ടാകുമെന്ന് സൂചന

കോഴിക്കോട്: മലാപ്പറമ്പ് പെൺവാണിഭ കേസിൽ പ്രതിചേർത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. കോഴിക്കോട് വിജിലൻസിലെയും കൺട്രോൾ റൂമിലെയും ഡ്രൈവർമാരായ കെ. ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് സിറ്റി പൊലീസ് കമ്മിഷണർ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തത്. മലാപ്പറമ്പിൽ അപ്പാർട്മെന്റ് വാടകയ്ക്ക് എടുത്ത് പെൺവാണിഭം നടത്തിയെന്ന കേസാണിത്. കേസിലെ പ്രധാന പ്രതിയായ ബിന്ദുവുമായി 2 പൊലീസുകാരും സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. ബിന്ദുവുമായി ഇരുവരും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നു. പെൺവാണിഭ കേന്ദ്രത്തിലെ നിത്യ സന്ദർശകരായിരുന്നു ഇവരെന്നും കണ്ടെത്തിയതോടെയാണ് …

പരിഭ്രാന്തി പടർത്തി നിർത്തിയിട്ടിരുന്ന കാറിൽ തോക്ക്; ഒടുവിൽ സത്യാവസ്ഥ പുറത്ത്

കോഴിക്കോട്: വടകര കൈനാട്ടിയിൽ നിർത്തിയിട്ട കാറിൽ കണ്ടെത്തിയ തോക്ക് ഒറിജിനൽ അല്ലെന്ന് പൊലീസ് സ്ഥിരീകരണം. 2 ദിവസമായി റോഡരികിൽ നിർത്തിയിട്ടിരുന്ന ഡൽഹി റജിസ്ട്രേഷനിലുള്ള കാറിലാണ് തോക്ക് കണ്ടത്. കാർ നിർത്തിയിട്ടിരിക്കുന്നതിൽ സംശയം തോന്നിയ നാട്ടുകാർ നോക്കിയപ്പോഴാണ് തോക്ക് കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. ഉടമകളുമായി ബന്ധപ്പെട്ടപ്പോൾ കളിത്തോക്കാണെന്ന വിശദീകരണമാണ് ലഭിച്ചത്. തുടർന്ന് ഉടമയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കാർ കേടായതു കൊണ്ടാണ് നിർത്തിയിട്ടിട്ടു പോയതെന്ന് ഉടമ പറഞ്ഞു. പരിശോധനകളിൽ തോക്ക് ഒറിജിനൽ അല്ലെന്ന് …

മുൻപും പോക്സോ കേസിൽ പ്രതി: 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ

അരൂർ: മതപഠനത്തിനെത്തിയ 10 വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച മദ്രസ അധ്യാപകനെ പൊലീസ് പിടികൂടി. പാലക്കാട് കുമാരനെല്ലൂർ സ്വദേശി ഉമ്മർ(45) ആണ് അറസ്റ്റിലായത്. കുട്ടിയെ പീഡിപ്പിച്ചതിനു പിന്നാലെ ഇയാൾ കടന്നു കളയുകയായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.2023ൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗിക പീഡനത്തിനു ഇരയാക്കിയതിനു പാലക്കാട് തൃത്താല പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ ഇയാൾ റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.

കാസർകോട് എയർസ്ട്രിപ്പ് പദ്ധതി: സാധ്യത പഠനത്തിനുള്ള കരാറിനു മന്ത്രിസഭായോഗത്തിന്റെ അനുമതി

തിരുവനന്തപുരം: കാസർകോട്, വയനാട്, ഇടുക്കി ജില്ലകളിൽ നിർദേശിച്ചിട്ടുള്ള എയർസ്ട്രിപ്പുകളുടെ സാധ്യത പഠനം നടത്തുന്നതിനായി റൈറ്റ്സ്-കിഫ്കോൺ സമർപ്പിച്ച ടെൻഡർ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം അംഗീകരിച്ചു.സർക്കാർ അംഗീകാരമുള്ള അൺ എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്ലസ് വണ്ണിൽ 10 ശതമാനം സീറ്റ് വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. ആവശ്യപ്പെടുന്ന സ്കൂളുകൾക്ക് നിയമപ്രകാരമുള്ള യോഗ്യതയുണ്ടോയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പരിശോധനയുടെ അടിസ്ഥാനത്തിലാകുമിത്.കോഴിക്കോട് ഞെളിയൻ പറമ്പിൽ സിബിജി പ്ലാന്റ് സ്ഥാപിക്കാൻ ബിപിസിഎല്ലിനെ ചുമതലപ്പെടുത്താനും തളിപറമ്പിലെ ആന്തൂർ നഗരസഭയിലെ പറശ്ശിനിക്കടവ് ബസ് സ്റ്റാൻഡ് …

ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 13 വർഷം ഒളിവിൽ: ആദിവാസി ഊരിനു സമീപം ഒളിസങ്കേതത്തിൽ നിന്നു പിടികൂടി പൊലീസ്

ആലപ്പുഴ: 13 വർഷം ഒളിവിലായിരുന്ന മോഷണക്കേസ് പ്രതിയെ പാലക്കാട്ടെ ആദിവാസി ഊരിനു സമീപത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ വെൺമണി സ്വദേശി വടക്കേതിൽ ഷിജുവാണ് പിടിയിലായത്. വെൺമണി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ രണ്ടാം പ്രതിയായിരുന്ന ഷിജു 2012ൽ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. തുടർന്ന് എറണാകുളം, മണ്ണാർകാട്, അഗളി എന്നിവിടങ്ങളിൽ ഡ്രൈവറായി ജോലി ചെയ്തു. കേസിൽ വിചാരണയ്ക്കു ഹാജരാകാത്തതോടെ കോടതി ഷിജുവിനെ പിടിക്കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എന്നാൽ അടുത്തിടെ പാലക്കാട് ജില്ലയിലെ ഒസസ്തിയൂർ എന്ന ആദിവാസി ഊരിനു സമീപം …

നിലമ്പൂരിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പ്രദേശവാസി മരിച്ച സംഭവം : 2 പേർ കൂടി അറസ്റ്റിൽ

നിലമ്പൂർ : മലപ്പുറം നിലമ്പൂരിൽ കാട്ടുപ്പന്നിക്കുള്ള കെണിയിൽ നിന്ന് ഷോക്കേറ്റ് പ്രദേശവാസിയായ അബ്ദുൽ റഷീദ് മരിച്ച കേസിൽ 2 പ്രതികളെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ സ്വദേശികളായ മുടത്തക്കോട് സുഭാഷ്, അനിൽകുമാർ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വഴിക്കടവിൽ അനന്തു ഷോക്കേറ്റ് മരിച്ചതിനു സമാനമായിരുന്നു റഷീദിനുണ്ടായ അപകടവും. മേയ് 26നാണ് മുക്കട്ട സ്വദേശി അബ്ദുൽ റഷീദ് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. പിന്നാലെ മുഖ്യപ്രതി അനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടം നടന്ന സ്ഥലത്തിനു സമീപം വാടകയ്ക്കു …

വൈദ്യുതി തകരാർ ശരിയാക്കാൻ എത്തിയ സബ് എൻജിനിയർക്കും ഓവർസിയർക്കും മർദ്ദനം;ഇരുവരും ആശുപത്രിയിൽ; മൂന്നു പേർ കസ്റ്റഡിയിൽ

കാഞ്ഞങ്ങാട് :പടന്നക്കാട് വൈദ്യുതി സെക്ഷനിലെ ഹൈ ടെൻഷൻ ജംപർ ശരിയാക്കാൻ എത്തിയ സബ് എൻജിനിയർക്കും ഓവർസിയർക്കും മർദ്ദനം. അക്രമത്തിൽ സാരമായി പരിക്കേറ്റ ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരെ മർദിക്കുകയും അക്രമിക്കുകയും ചെയ്ത സംഭവത്തിൽ മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ സാരമായി പരിക്കേറ്റ സബ് എഞ്ചിനിയർ പി.വി. ശശി, ഓവർസിയർ ശ്രീജിത് കെ.സി എന്നിവരാണ് ആശുപത്രിയിലായത്. ബുധനാഴ്ച രാവിലെ യാണു അക്രമമെന്നു പരാതിയിൽ പറഞ്ഞു. ലൈൻമാൻമാരായ പവിത്രൻ പി വി , അശോകൻ എന്നിവരുമായി കൊട്രച്ചാൽ …

പരിപാടി നടക്കുന്ന സ്ഥലത്തെത്തിയും മർദനം; കീബോർഡ് ആർട്ടിസ്റ്റിന്റെ തിരോധാനത്തിൽ ഭാര്യയ്ക്കും കുടുംബത്തിനും പങ്കെന്ന് ആരോപണം

തിരുവനന്തപുരം: കീബോർഡ് ആർട്ടിസ്റ്റ് രഞ്ജു ജോണിന്റെ തിരോധാനത്തിൽ ഭാര്യക്കും കുടുംബത്തിനും പങ്കുണ്ടെന്ന ആരോപണവുമായി രഞ്ജുവിന്റെ കുടുംബവും സുഹൃത്തുക്കളും രംഗത്തെത്തി. രഞ്ജുവിനെ കാണാതായി 7 ദിവസം പിന്നിട്ടിട്ടും യാതൊരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് വെളിപ്പെടുത്തൽ.മേയ് 4നാണ് കോട്ടയം കഞ്ഞിക്കുഴി സ്വദേശി രഞ്ജു ജോണിനെ തിരുവനന്തപുരത്തു നിന്ന് കാണാതായത്. ആലപ്പുഴയിലെ പരിപാടിക്കു ശേഷമാണ് തിരുവനന്തപുരത്ത് എത്തിയത്. അവസാനം പരിപാടി കഴിഞ്ഞു പോയപ്പോൾ ഭാര്യവീട്ടിലേക്കു പോകുന്നുവെന്ന് പറഞ്ഞാണ് ഇറങ്ങിയത്. എന്നാൽ രഞ്ജു ഭാര്യാവീട്ടിൽ എത്തിയില്ലെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും സുഹൃത്തുക്കൾ ആരോപിക്കുന്നു.രഞ്ജുവുമായി പ്രശ്നങ്ങളില്ലെന്ന …

450 ഗ്രാം ഹാഷിഷ് കാറിൽ കടത്തിയ കേസ്, കുമ്പള ചേടിക്കാവ് സ്വദേശിക്ക് രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

കാസർകോട്: കാറിൽ ഹാഷിഷ് കടത്തിയ കേസിൽ രണ്ടാം പ്രതിക്കു രണ്ടു വർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. കുമ്പള ചേടിക്കാവ് സ്വദേശി എം മുഹമ്മദ് ഹനീഫി (30)നെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് ആന്റ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 3 മാസം അധിക തടവും അനുഭവിക്കണം. 2018 സെപ്തംബർ 22നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ 11 മണിക്ക് കാസർകോട് പുലിക്കുന്ന് ചന്ദ്രഗിരി പാലത്തിന് അടിയിൽ വെച്ച് …

അടിമുടി ദുരൂത: കാലിലും കഴുത്തിലും ഇഷ്ടിക കെട്ടി ഫാം ഉടമയുടെ മൃതദേഹം ആറ്റിൽ, സിസിടിവി ക്യാമറകളും പ്രവർത്തന രഹിതം

വൈക്കം: കോട്ടയത്ത് കാണാതായ ഫിഷ്ഫാം ഉടമയുടെ മൃതദേഹം വൈക്കം തലയാഴം കരിയാറ്റിൽ നിന്നു കണ്ടെത്തി. വൈക്കം തോട്ടകത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിഷൽ വിപിൻ നായർ(52) ആണ് മരിച്ചത്. തിങ്കളാഴ്ച മുതലാണ് വിപിനെ കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിൽ ബുധനാഴ്ച വൈകിട്ട് 3ന് ഫാമിനു സമീപം കരിയാറ്റിൽ നിന്നു മൃതദേഹം ലഭിച്ചു. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഫാമിലെ താൽക്കാലിക ഷെഡ്ഡിൽ വിപിന്റെ കിടക്ക മറിഞ്ഞു കിടക്കുന്ന നിലയിലായിരുന്നു. കാലിലും കഴുത്തിലും ഇഷ്ടിക കെട്ടിയ നിലയിലായിരുന്നു …

രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു: കേരളത്തിൽ 2223 കേസുകൾ, രോഗവ്യാപനത്തിനു കാരണം വകഭേദം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 306 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആകെ കേസുകളുടെ എണ്ണം 7121 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു. ഇതിൽ മൂന്നെണ്ണം കേരളത്തിലാണ്. 96 കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ കേരളത്തിൽ ആകെ രോഗികൾ 2223 ആയി. ഗുജറാത്ത് (1223) ഡൽഹി (757) സംസ്ഥാനങ്ങളിലും കേസുകൾ വർധിക്കുന്നു. ജെഎൻ.വൺ വകഭേദമാണ് പുതുതായി റിപ്പോർട്ട് ചെയ്യുന്ന 53% കേസുകൾക്കും കാരണം.

പണം തിരിമറി നടത്തിയ യുവതികളെ പിന്തുണച്ച് ബിന്ദു അമ്മിണി; ദിയക്കെതിരെയും വിമര്‍ശനം

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ മകളുടെ കടയില്‍ സാമ്പത്തിക തിരുമറി നടത്തിയ യുവതികള്‍ക്ക് പിന്തുണയുമായി ആക്ടിവിസ്റ്റും അധ്യാപികയുമായ ബിന്ദു അമ്മിണി. കടയിലെ 3 ജീവനക്കാരുടെ അക്കൗണ്ടിലായി ഒരു വര്‍ഷത്തിനിടെ 63 ലക്ഷം രൂപ എത്തിയതായി കണ്ടെത്തിയതിന് പിന്നാലെയാണ് പെണ്‍കുട്ടികള്‍ക്ക് പിന്തുണ അറിയിച്ച് ഫേസ് ബുക്കില്‍ കുറിച്ചത്. സ്ഥാപനത്തില്‍ നിന്ന് പണം വകമാറ്റിയിട്ടുണ്ടെങ്കില്‍ തൊഴിലുടമക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാവുന്നതാണെന്നും. അല്ലാതെതൊഴിലുടമയുടെ അച്ഛനെയും മറ്റു കുടുംബക്കാരെയും ഇറക്കി അവരെ ഭീഷണപ്പെടുത്തികയല്ല ചെയ്യണ്ടതെന്നും ബിന്ദു പറയുന്നു. .ആള്‍ക്കൂട്ട വിചാരണ കുറ്റകരമാണ്. പെണ്‍കുട്ടികള്‍ …

സ്ത്രീധനമായി ബൈക്ക് നൽകുന്നില്ലെങ്കിൽ വൃക്ക വേണം; ഭർതൃ വീട്ടുകാർക്കെതിരെ പരാതിയുമായി യുവതി

പട്ന: സ്ത്രീധനം മുഴുവനായി നൽകാത്തതിനാൽ ഭർതൃവീട്ടുകാർ യുവതിയുടെ വൃക്ക ആവശ്യപ്പെട്ടതായി പരാതി. ബിഹാർ മുസഫർപുർ സ്വദേശി ദീപ്തിയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2021ലായിരുന്നു ദീപ്തിയുടെ വിവാഹം. രണ്ടു വർഷത്തിനു ശേഷമാണ് ഭർതൃവീട്ടുകാർ പണവും ബൈക്കും സത്രീധനമായി ആവശ്യപ്പെട്ടത്. ഇതിനിടെ ഭർത്താവിന്റെ വൃക്കകളിലൊന്ന് തകരാറിലായി. ഇതോടെയാണ് സ്ത്രീധനം നൽകാൻ കഴിയാത്തതിനാൽ വൃക്കകളിലൊന്ന് വേണമെന്ന് ഭർതൃവീട്ടുകാർ ആവശ്യപ്പെട്ടതെന്നു പറയുന്നു. ദീപ്തി ഇതിനു വിസമതിച്ചതോടെ മർദിക്കുകയും വീട്ടിൽ നിന്നു പുറത്താക്കുകയും ചെയ്തു. ദീപ്തി സ്വന്തം വീട്ടിൽ എത്തിയിട്ടും ഭീഷണി തുടർന്നു. ഇതോടെയാണ് …

സുഭാഷ് വനശ്രീയുടെ പൊരുത് ഹ്രസ്വ ചിത്രം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ സ്വിച്ച് ഓണ്‍ ചെയ്തു

കാസര്‍കോട്: വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്കിനെതിരെ സമൂഹത്തെ ബോധവല്‍ക്കരിക്കുന്നതിനു വനിതാ ശിശുവികസന വകുപ്പിന്റെ കാസര്‍കോട് ശിശു സംരക്ഷണ യൂണിറ്റ് തയ്യാറാക്കിയ ‘പൊരുത്’ ഹ്രസ്വചിത്രത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ കളക്ടര്‍ കെ ഇമ്പശേഖര്‍ നിര്‍വ്വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്, രമ്യ ഹരി പ്രസംഗിച്ചു.വിദ്യാലയങ്ങളിലെ കൊഴിഞ്ഞു പോക്കിനു പ്രധാനകാരണം ജില്ലയിലെ ഉള്‍നാടന്‍ ജീവിത സാഹചര്യങ്ങളാണെന്നു ഗ്രാമാന്തരങ്ങളിലെ അനുഷ്ഠാനങ്ങളിലൂടെ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതിയ സുഭാഷ് വനശ്രീ എടുത്തുകാട്ടുന്നു.കോഴിപ്പോരടക്കമുള്ള ഗ്രാമീണ വിനോദങ്ങളും അനുഷ്ഠാനങ്ങളും പ്രകൃതിയുടെ സ്‌നിഗ്ദ്ധ …

മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ സിനിമയില്‍ നായികയാകുന്നു; ടൈറ്റില്‍ പ്രഖ്യാപിച്ചു

കൊച്ചി: മനോജ് കെ. ജയന്റെയും ഉര്‍വശിയുടെയും മകള്‍ കുഞ്ഞാറ്റയെന്ന തേജാലക്ഷ്മി സിനിമയിലേക്ക്. നവാഗതനായ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ‘സുന്ദരിയായവള്‍ സ്റ്റെല്ല’ എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. സ്റ്റെല്ല എന്ന ടൈറ്റില്‍ കഥാപാത്രമായാണ് തേജാലക്ഷ്മി എത്തുക. സര്‍ജാനോ ഖാലിദ് ആണ് സിനിമയിലെ നായകന്‍. ലാലു അലക്‌സും കനിഹയും ഉള്‍പ്പെടെ വന്‍ താരനിര സിനിമയിലുണ്ട്. സമൂഹമാധ്യമങ്ങളില്‍ സജീവമായ തേജാലക്ഷ്മിയുടെ റീലുകളും ടിക് ടോക് വിഡിയോകളും വൈറലായിരുന്നു. യുകെയില്‍ ഉപരിപഠനം നടത്തിയ തേജാലക്ഷ്മി വൈകാതെ സിനിമയില്‍ എത്തുമെന്ന് ഉര്‍വശിയും മനോജ് …

മഴ മുന്നറിയിപ്പില്‍ മാറ്റം; കാസര്‍കോട് അടക്കം 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. കാസര്‍കോട് അടക്കം 4 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴ മുന്നറിയിപ്പുണ്ട്. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, …

കോഴിക്കോട്ട് പട്ടാപ്പകല്‍ വന്‍ കവര്‍ച്ച; സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം കവര്‍ന്നു, പ്രതിയെ തിരിച്ചറിഞ്ഞു

കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവില്‍ പട്ടാപ്പകല്‍ വന്‍ കവര്‍ച്ച. സ്വകാര്യ ബാങ്ക് ജീവനക്കാരനില്‍ നിന്ന് 40 ലക്ഷം രൂപ കവര്‍ന്നു. സ്‌കൂട്ടറിലെത്തിയ പ്രതിയെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. രാമനാട്ടുകര പന്തീരങ്കാവ് റോഡില്‍ നിന്ന് മാങ്കാവിലേക്കുള്ള റോഡില്‍ വച്ചാണ് കവര്‍ച്ച നടന്നത്. ഇസാഫ് ബാങ്കിന്റെ ആവശ്യത്തിനായി പോവുകയായിരുന്ന അരവിന്ദ് എന്ന ജീവനക്കാരന്റെ കയ്യില്‍ നിന്നാണ് പണം ഇട്ട ബാഗ് കവര്‍ന്നത്. രാമനാട്ടുകരയിലെ അക്ഷയ ധനമിടപാട് കേന്ദ്രത്തിന് സമീപത്തുവച്ചാണ് സ്‌കൂട്ടറില്‍ മോഷ്ടാവെത്തിയത്. കവര്‍ച്ചക്ക് ശേഷം കറുത്ത …

തമിഴ് നാട് വിരുദുനഗറിലെ പടക്ക നിര്‍മ്മാണശാലയില്‍ പൊട്ടിത്തെറി; രണ്ട് തൊഴിലാളികള്‍ മരിച്ചു

ചെന്നൈ: തമിഴ്‌നാട് വിരുദുനഗറിലെ സ്വകാര്യ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം. 2 തൊഴിലാളികള്‍ അപകടത്തില്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇവരെ വിരുദുനഗറിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കല്‍കുറിശ്ശി സ്വദേശി സൗദമ്മാള്‍ (53), കണ്ടിയനേന്തലില്‍ കറുപ്പയ്യ (35) എന്നിവരാണ് മരിച്ചത്. കണ്ടിയനേന്തല്‍ സ്വദേശികളായ മുരുകന്‍ (45), പെച്ചിയമ്മാള്‍ (43), ഗണേശന്‍ (53) എന്നിവര്‍ക്കാണ് ഗുരുതരമായ പരിക്കേറ്റത്. ബുധനാഴ്ച രാവിലെയായിരുന്നു ജില്ലയിലെ കരിയപ്പെട്ടിയില്‍ അപകടം ഉണ്ടാകുന്നത്. ഏതാണ് 30 ത്തോളം മുറികളിലായാണ് ഇവിടെ പടക്കം നിര്‍മിച്ചുകൊണ്ടിരുന്നത്. രാവിലെ തൊഴിലാളികള്‍ …