അഡൂരിൽ യുവാവ് അയൽവാസിയുടെ വീട്ടു വരാന്തയിൽ മരിച്ച നിലയിൽ

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂര്‍, ഉര്‍ഡൂരില്‍ തെയ്യം കലാകാരനെ അയല്‍വാസിയുടെ വീട്ടു വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദനക്കാട്ടെ പരേതരായ കുഞ്ഞിക്കണ്ണന്‍ – മാധവി ദമ്പതികളുടെ മകന്‍ ടി.സതീശന്‍ എന്ന ബിജു (46) ആണ് മരിച്ചത്. കാസര്‍കോട് പുലിക്കുന്ന് ശ്രീ ഐവര്‍ ഭഗവതീ ക്ഷേത്രം ആലി തെയ്യം കോലധാരിയാണ്. അവിവാഹിതനാണ്.
സതീശനും സഹോദരി സൗമിനിയുമാണ് വീട്ടില്‍ താമസം. കൂലിപണിക്കു പോയ സഹോദരി ചൊവ്വാഴ്ച വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷിക്കുന്നതിനിടയിലാണ് സതീശനെ അയല്‍വാസിയായ ചോമണ്ണ നായിക്കിന്റെ വീട്ടു വരാന്തയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. മാതൃസഹോദരന്റെ പരാതിപ്രകാരം ആദൂര്‍ പൊലീസ് കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തളങ്കര, കടവത്ത് കെട്ടിട മുറിയില്‍ കാണപ്പെട്ട മൃതദേഹത്തിന്റെ കഴുത്തില്‍ തോര്‍ത്ത് മുറുക്കിയ നിലയില്‍; കൊലപാതകമാണെന്ന സംശയം ബലപ്പെടുന്നു, മരണം നടന്നത് ഒരാഴ്ച മുമ്പ്, കൂടെ ഉണ്ടായിരുന്നവര്‍ മുറി പൂട്ടി ബാഗും തൂക്കിപോകുന്ന ദൃശ്യങ്ങള്‍ സി സി ടി വിയില്‍
അബ്ദുല്‍ നിഹാല്‍ വീട്ടില്‍ നിന്നിറങ്ങിയത് മാതാവിന് മുത്തം കൊടുത്ത ശേഷം; കാസര്‍കോട്ട് ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹോദരങ്ങളും ബന്ധുക്കളും, ആത്മഹത്യയുടെ കാരണം അവ്യക്തം
Scroll to top

You cannot copy content of this page