ചെര്‍ക്കള സംസ്ഥാനാന്തര പാത ഉടന്‍ ഗതാഗത യോഗ്യമാക്കണം: പി.ആര്‍. സുനില്‍

കാസര്‍കോട്: ചെര്‍ക്കളയില്‍ നിന്നും ജാല്‍സൂരിലേക്കുള്ള സംസ്ഥാനാന്തര പാതയിലെ പാതാളക്കുഴികള്‍ നികത്തി ഉടന്‍ ഗതാഗത യോഗ്യമാക്കാന്‍ മരാമത്തു മന്ത്രി ഉടന്‍ ഇടപെടണമെന്ന് ബിജെപി കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി പി.ആര്‍. സുനില്‍ ആവശ്യപ്പെട്ടു. മുഹമ്മദ് റിയാസ് പി.ആര്‍ പ്രവര്‍ത്തനത്തിന് അവധി നല്‍കി പൊതുമരാമത്ത് പണിയില്‍ ശ്രദ്ധിക്കണം. എല്ലാ വര്‍ഷവും മഴക്കാലത്തിനു മുന്നോടിയായി നടക്കാറുള്ള അറ്റകുറ്റപണികള്‍ ഇത്തവണ നടന്നിട്ടില്ല. കാറഡുക്ക പഞ്ചായത്തിലെ പടിയത്തടുക്ക മുതല്‍ ജാല്‍സൂര്‍ വരെയുള്ള ഭാഗം പൂര്‍ണമായും മഴ ആരംഭിക്കുന്നതിന് മുന്നേ തകര്‍ന്നുകഴിഞ്ഞു. കഴിഞ്ഞ വര്‍ഷത്തെപോലെ ഈ വര്‍ഷവും റോഡ് അടച്ചിടേണ്ട സാഹചര്യമാണ് സംജാതമാകുന്നത്. ജില്ലയില്‍ മെച്ചപ്പെട്ട ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലെന്നിരിക്കെ ജില്ലയിലെ ജനങ്ങള്‍ കര്‍ണ്ണാടകയിലെത്തിച്ചേരാന്‍ ആശ്രയിക്കുന്ന റോഡുകള്‍ എങ്കിലും കൃത്യമായി പരിപാലിക്കാന്‍ സംസ്ഥാന സര്‍ക്കാരും വകുപ്പ് മന്ത്രിയും ശ്രദ്ധിക്കണമെന്ന് പി.ആര്‍. സുനില്‍ ആവശ്യപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

You cannot copy content of this page