സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന 9.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍; പിടിയിലായത് ബൈക്ക് മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി

കണ്ണൂര്‍: സ്‌കൂട്ടിയില്‍ കടത്തുകയായിരുന്ന 9.9 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. ആലക്കോട്, വെള്ളാട് നറുക്കുംകര സ്വദേശിയും ഇപ്പോള്‍ ശ്രീകണ്ഠപുരം കോട്ടൂരില്‍ താമസക്കാരനുമായ തേന്‍മാക്കുഴിയില്‍ ജോഷി പ്രകാശിനെയാണ് (23) ആലക്കോട് എക്സൈസ് ഇന്‍സ്പെക്ടര്‍ സി.എച്ച്.നസീബും സംഘവും അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നരയോടെ കരുവന്‍ചാലില്‍ വച്ചാണ് അറസ്റ്റ്. മംഗളൂരുവില്‍ നിന്ന് കഞ്ചാവ് വാങ്ങി മലയോര മേഖല കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ കണ്ണിയാണ് പിടിയിലായ ജോഷിയെന്ന് അധികൃതര്‍ പറഞ്ഞു. ഒരു മാസമായി ഇയാളെ എക്സൈസ് നിരീക്ഷിച്ചുവരികയായിരുന്നു. സ്‌കൂട്ടിയിലും ഷോള്‍ഡര്‍ ബാഗിലുമായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. ജോഷിക്കെതിരെ നേരത്തെയും കഞ്ചാവ് കേസ് നിലവിലുണ്ട്. ബൈക്ക് മോഷണം ഉള്‍പ്പെടെ നിരവധി കേസുകളിലും പ്രതിയാണ് ഇയാള്‍. എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.വി.ഗിരീഷ്, അസി. ഇന്‍സ്പെക്ടര്‍ ടി.കെ.തോമസ്, പ്രവിന്റീവ് ഓഫീസര്‍ സി.കെ.ഷിബു, സിവില്‍ ഓഫീസര്‍മാരായ പി.കെ.രാജീവ്, ടി.പ്രണവ്, ജിതിന്‍ ആന്റണി എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page