കോഴിക്കോട്: സ്കൂൾ വാഹനത്തിൽ നിന്നും ഇറങ്ങിയ വിദ്യാർഥിനി അതേ വാഹനം ദേഹത്ത് കയറി മരിച്ചു. നല്ലളം സ്വദേശി വി പി ഹഫ്‌സലിന്റെയും സുമയ്യയുടെയും മകള്‍ സന്‍ഹ മറിയം(8)ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് നാലരയോടെ കുണ്ടായിത്തോട് ആണ് അപകടം. കുട്ടിയെ ഇറക്കിയശേഷം വാൻ പിന്നോട്ട് എടുത്തപ്പോൾ ഇടിക്കുകയായിരുന്നു. കുട്ടിയുടെ ദേഹത്തുകൂടി വാൻ കയറിയെന്നാണ് വിവരം. കുട്ടി സംഭവ സ്ഥലത്തു തന്നെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.ചെറുവണ്ണൂര്‍ വെസ്റ്റ് എല്‍പി സ്‌കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനിയാണ്. സഹോദരങ്ങൾ: റബീഹ്, യസീദ്.
