ആലപ്പുഴ: തകഴിയില്‍ മാതാവും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കേളമംഗലം തെക്കേടം സ്വദേശി പ്രിയ(35)യും മകള്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി കൃഷ്ണപ്രിയ(15)യുമാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ആലപ്പുഴ തകഴി ലെവല്‍ ക്രോസിന് സമീപമാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയശേഷം ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നു എന്ന് ദൃക്‌സാക്ഷി പറഞ്ഞു. കുടുംബപ്രശ്‌നമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു. പ്രിയയുടെ ഭര്‍ത്താവ് ഓസ്ട്രിയയിലാണ്. ഭര്‍ത്താവുമായി പ്രശ്നങ്ങളെ തുടര്‍ന്ന് അകന്ന് തമസിക്കുകയായിരുന്നു പ്രിയ. വീയപുരം പഞ്ചായത്തിലെ ജീവനക്കാരിയാണ് പ്രിയ. അമ്പലപ്പുഴ പൊലീസെത്തി മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
