ചെന്നൈ: രൂപയെക്കുറിക്കുന്ന ₹അടയാളം തമിഴ്‌നാടു സര്‍ക്കാര്‍ ബജറ്റില്‍ ഉപേക്ഷിച്ചു. പകരം തമിഴ് അടയാളം ഉപയോഗിച്ചു.
ഭാഷാവികാരം ഇളക്കി വിട്ടു രാഷ്ട്രീയ മുതലെടുപ്പു നടത്താനുള്ള സ്റ്റാലിന്‍ സര്‍ക്കാരിന്റെ നീക്കം പരിഹാസ്യവും അവിവേകവുമാണെന്നു ബിജെപി അപലപിച്ചു.
₹എന്ന രൂപയെക്കുറിക്കുന്ന അടയാളത്തിനു പകരം ‘രൂ’ എന്ന അക്ഷരത്തിന്റെ തമിഴ് അക്ഷരങ്ങളാണ് ബജറ്റില്‍ ചേര്‍ത്തിട്ടുള്ളത്. 2024-25 ബജറ്റില്‍ കറന്‍സിയുടെ അടയാളമായ ₹ആണ് ബജറ്റില്‍ രൂപയെക്കുറിച്ചു പരാമര്‍ശിക്കാന്‍ അടയാളപ്പെടുത്തിയിരുന്നത്. 2025-26 ബജറ്റ് വെള്ളിയാഴ്ചയാണ് നിയമസഭയില്‍ അവതരിപ്പിക്കുന്നത്.
