ഇടുക്കി: അടിമാലി ഇരുമ്പുപാലത്തിനടുത്ത് കെഎസ്ആര്‍ടിസി ബസ് മൂക്കിടിച്ചു പുഴയില്‍ വീണു. ഡ്രൈവര്‍ക്കും മു
ന്‍ സീറ്റുകളിലിരുന്നവര്‍ക്കും പരിക്കേറ്റു. ഭാഗ്യം കൊണ്ടു വന്‍ദുരന്തം ഒഴിവാകുകയായിരുന്നു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രി, ഇരുമ്പു പാലം സ്വകാര്യാശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. എല്ലാവര്‍ക്കും നിസാര പരിക്കാണ്. മൂന്നാറില്‍ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്. ഇരുമ്പു പാലത്ത് ചെറായി പാലത്തിനടുത്തു വളവു തിരിയുന്നതിനിടയിലാണ് വന്‍ താഴ്ചയുള്ള പുഴയിലേക്ക് ബസ് കുത്തനെ വീണത്. ബഹളം കേട്ടു മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും അപകടത്തില്‍ പെട്ടവരെ രക്ഷിക്കുകയായിരുന്നു. അതിനിടയില്‍ എത്തിയ പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി. ബസ് വളവു തിരിയുന്നതിനിടയില്‍ നിയന്ത്രണം തെറ്റിയാണ് അപകടമെന്നു പറയുന്നു.
