ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി 7 മണിക്ക്; 5 പേര്‍ പരിഗണനയില്‍, പ്രധാന മന്ത്രി യോഗത്തില്‍ പങ്കെടുക്കും

ന്യൂഡെല്‍ഹി: 27 വര്‍ഷത്തിനു ശേഷം ബിജെപി അധികാരത്തിലെത്തിയ ഡല്‍ഹി നിയമസഭയില്‍ മുഖ്യമന്ത്രിയെ ശനിയാഴ്ച സന്ധ്യക്ക് 7 മണിക്ക് തീരുമാനിക്കും.ബിജെപിയുടെ പ്രമുഖരായ അഞ്ചു പേരെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ 70 അംഗ നിയമസഭയില്‍ വിജയിച്ച ബിജെപിയുടെ 48 പേരും പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോഡിയും പാര്‍ട്ടിയുടെ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.ഡല്‍ഹി മുന്‍ മുഖ്യമന്ത്രി സാഹിബ് സിംഗ് വര്‍മ്മയുടെ മകനും മുന്‍ എം.പിയുമായ പര്‍വേശ് സാഹിബ് സിംഗ് വര്‍മ്മ, രമേഷ് ബിദുരി, അന്തരിച്ച ബിജെപി നേതാവ് …

ബിജെപി പ്രദേശിക നേതാവ് കുടുംബ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

പത്തനംതിട്ട: ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ കുടുംബ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ.പി മനോജ് കുമാറിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ രണ്ട് വര്‍ഷമായി മനോജ് ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്.

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കോണ്‍ഗ്രസിനെ നേതൃസ്ഥാനത്തു നിന്നു നീക്കണമെന്നു ഇന്ത്യാ മുന്നണി ഘടകകക്ഷികള്‍

ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പു ഫല പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യാ സഖ്യത്തിന്റെ നേതൃസ്ഥാനത്തു നിന്നു കോണ്‍ഗ്രസിനെ നീക്കണമെന്നു സഖ്യകക്ഷികളായ എസ്.പി, ആര്‍.ജെ.ഡി, ശിവസേന (യുബിടി) ആവശ്യപ്പെട്ടു. സഖ്യത്തിന്റെ നേതൃസ്ഥാനത്തു ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജിയെ അവരോധിക്കണമെന്ന് അവര്‍ ആവശ്യമുന്നയിച്ചു. അതേ സമയം മുന്നണിയിലെ മറ്റു പ്രബല പാര്‍ട്ടികളായ ഡിഎംകെ, എന്‍സിപി (എസ്.പി) മൗനത്തിലാണ്.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്നു ഇന്ത്യ ബ്ലോക്ക് പാര്‍ലമെന്റില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നു. മാതൃകാപരമായ ഈ പ്രവര്‍ത്തനം കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഹരിയാന തിരഞ്ഞെടുപ്പില്‍ പ്രകടമായില്ല. …

ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികില്‍സയിലായിരുന്ന ഒരു യുവതി മരിച്ചു

കൊല്ലം: ചാത്തന്നൂരില്‍ എംഇഎസ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിലെ സ്ലാബ് തകര്‍ന്നു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. തൃശൂര്‍ സ്വദേശിനി മനീഷ (25) ആണ് മരിച്ചത്. ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. ഫോണില്‍ സംസാരിച്ച് നില്‍ക്കവേയാണ് നാലാം നിലയിലെ സ്ലാബ് തകര്‍ന്ന് മനീഷയും സുഹൃത്ത് സ്വാതിയും അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റതിനെ തുടര്‍ന്ന് കൊല്ലത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു യുവതി. മെഡിസിറ്റി ആശുപത്രിയിലെ പാരാമെഡിക്കല്‍ ജീവനക്കാരിയാണ്.

പുരുഷ പൊലീസ് ഉദ്യോഗസ്ഥരോട് ലൈംഗികാതിക്രമം, അശ്ലീല സന്ദേശം അയച്ചു; വനിതാ കോണ്‍സ്റ്റബിളിനെ പിരിച്ചുവിട്ടു

പുരുഷന്മാരായ സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം നടത്തിയ വനിതാ പൊലീസിനെ പിരിച്ചുവിട്ടു. യുകെയിലാണ് സംഭവം. മദ്യപിച്ചതിനുശേഷം വെതര്‍സ്പൂണ്‍സ് എന്ന പബ്ബില്‍വച്ച് രണ്ട് സഹപ്രവര്‍ത്തകരോട് ലൈംഗികാതിക്രമം നടത്തിയതിന് ഹാംസ്പിയറിലെ പൊലീസ് കോണ്‍സ്റ്റബിളായ ടിയ ജോണ്‍സണ്‍ വാര്‍ണെയെ ആണ് പിരിച്ചുവിട്ടത്. ലൈംഗികാതിക്രമം എതിര്‍ത്ത ഒരു പൊലീസ് ഉദ്യോഗസ്ഥന് അപമര്യാദയായ രീതിയില്‍ 21 കാരി അശ്ലീല ഫോണ്‍ സന്ദേശവും അയച്ചു. വേറൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ ഭാഗത്ത് 20 സെക്കന്റോളം സ്പര്‍ശിച്ചുവെന്നും ടിയക്കെതിരായ ട്രൈബ്യൂണലിന്റെ വാദത്തില്‍ പറയുന്നു. ടിയയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും പബ്ബിലുണ്ടായിരുന്നു. …

മലയോര മേഖലയിലെ ഭൂചലനം; പ്രഭവ കേന്ദ്രം അറബിക്കടലില്‍, ആശങ്കവേണ്ടെന്നും ജാഗ്രതാ നിര്‍ദേശമില്ലെന്നും അധികൃതര്‍

കാസര്‍കോട്: വെള്ളരിക്കുണ്ട് താലൂക്കിലും പരിസര പ്രദേശങ്ങളിലും ശനിയാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ ആശങ്ക വേണ്ടെന്നും നിലവില്‍ പേടിക്കേണ്ട സാഹചര്യവുമില്ലെന്നും അധികൃതര്‍. ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടില്ല. അനുഭവപ്പെട്ട മുഴക്കത്തിന്റെ പ്രഭവ കേന്ദ്രം അറബിക്കടലിലെന്ന് നാഷ്‌നല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി. ലക്ഷദ്വീപിനു പടിഞ്ഞാറ് അറബിക്കടലില്‍ സംഭവിച്ച മൂന്നു ചെറിയ ഭൂചലനങ്ങളുടെ ഭാഗമായാണ് കാസര്‍കോട് മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു. കടലില്‍ സംഭവിച്ചത് ചെറിയ ഭൂചലനമായതിനാല്‍ തന്നെ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു.പുലര്‍ച്ചെ 1.30 മതല്‍ 1.40 വരെയാണ് ഈ …

സംസ്ഥാന ബജറ്റ്; തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13.5 കോടി രൂപയുടെ വിവിധ പദ്ധതികള്‍, ചന്തേര റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണത്തിന് 20 കോടി

കാസര്‍കോട്: 2025-26 സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാന ബഡ്ജറ്റില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13.5 കോടിരൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി എം രാജഗോപാലന്‍ എംഎല്‍എ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ പ്രഥമ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ ടി എച്ച് എസ് ക്യാമ്പസില്‍ സ്ഥാപിക്കുന്നതിന് 3 കോടി രൂപ അനുവദിച്ചു. അഴിത്തല ബീച്ച് ടൂറിസം പദ്ധതിക്ക് 2 കോടി രൂപയും, ഭീമനടി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വനിത ഐടിഐക്ക് കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് 5 കോടി …

പണം കണ്ട് കെജ്‌രിവാളിന്റെ കണ്ണു മഞ്ഞളിച്ചു; ഹസാരെ

ന്യൂഡല്‍ഹി: പണം കണ്ട് കെജ്‌രിവാളിന്റെ കണ്ണു മഞ്ഞളിച്ചുപോയെന്ന് എഎപിയുടെ സ്ഥാപക നേതാവ് ഹസാരെ പറഞ്ഞു. തെരഞ്ഞടുപ്പിലെ പാര്‍ടിയുടെ തോല്‍വിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പണം കണ്ട് മതിമറക്കരുതെന്ന് പലതവണ താന്‍ കെജ്‌രിവാളിനെ മുന്നറിയിച്ചു. പക്ഷെ അതൊന്നും ചെവിക്കൊണ്ടില്ല. സ്ഥാനാര്‍ഥികള്‍ സംശുദ്ധരായിരിക്കണമെന്നും താന്‍ പറഞ്ഞു- ഹസാരെ ചൂണ്ടിക്കാട്ടി. കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ തെരഞ്ഞെടുപ്പു നേരിട്ട ആംആദ്മിക്കു ജനങ്ങള്‍ ശക്തമായ ആഘാതമേല്‍പ്പിച്ചു- അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.

കുമ്പഡാജെ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമത്ത് സുഹറ അന്തരിച്ചു

കാസര്‍കോട്: കുംബഡാജെ ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് നേതാവുമായിരുന്ന കറുവല്‍ത്തടുക്കയിലെ ഫാത്തിമത്ത് സുഹറ(60) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച രാത്രി ചെര്‍ക്കളയിലെ ആശുപത്രിയില്‍ വച്ചാണ് മരണം സംഭവിച്ചത്. ഖബറടക്കം കറുവല്‍ത്തടുക്ക ജുമാ മസ്ജിദ് അങ്കണത്തില്‍ നടന്നു. 2015 ലെ തെരഞ്ഞെടുപ്പിലാണ് പഞ്ചായത്ത് പ്രസിഡന്റായത്. 2010 മുതല്‍ പഞ്ചായത്തംഗമായിരുന്നു. പ്രസിഡന്റായ കാലയളവിലാണ് പഞ്ചായത്തിന് പുതിയ കെട്ടിടവും ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിച്ചത്. മുഹമ്മദിന്റെയും ആയിശയുടെയും മകളാണ്. സഹോദരങ്ങള്‍: റഫീഖ്, നബീസ(അംഗനവാടി).

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്; എംഡിക്കെതിരെ ഒരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് സംഭവത്തില്‍ വീട്ടമ്മയുടെ പണം വാങ്ങി വഞ്ചിച്ചുവെന്ന പരാതിയില്‍ പൊലീസ് ഒരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. പടന്ന വടക്കേപ്പുറം സ്വദേശിനി ജംഷീദ മഹലിലെ ഖദീജ അഷറഫിന്റെ പരാതിയിലാണ് ഫാഷന്‍ ഗോള്‍ഡ് സ്ഥാപന മേധാവിയായിരുന്ന ചന്തേര മാണിയാട്ടെ ടി.കെ.പൂക്കോയ തങ്ങള്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ചന്തേര പൊലീസ് കേസെടുത്തത്.2015 ജൂലായ് 24ന് പരാതിക്കാരിക്ക് ലാഭവിഹിതം തരാമെന്ന് വിശ്വസിപ്പിച്ച് ഫാഷന്‍ ഗോള്‍ഡ് ഇന്റര്‍നാഷണല്‍ പ്രൈവറ്റ് കമ്പനി മാനേജിംഗ് ഡയരക്ടറായ പ്രതി അഞ്ച് …

സിനിമ-സീരിയല്‍ നടന്‍ കെ.സുബ്രഹ്‌മണ്യന്‍ കുഴഞ്ഞു വീണു മരിച്ചു; അന്ത്യം സിപിഎം ഇടുക്കി സമ്മേളനം കഴിഞ്ഞ് മടങ്ങവേ

ഇടുക്കി: തമിഴ് സിനിമ സീരിയല്‍ നടനും സി.പി.എം പ്രവര്‍ത്തകനുമായ മൂന്നാര്‍ ഇക്കാ നഗര്‍ സ്വദേശി കെ.സുബ്രഹ്‌മണ്യന്‍ (57) അന്തരിച്ചു. തൊടുപുഴയില്‍ നടന്ന ഇടുക്കി സിപിഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് കുഴഞ്ഞു വീണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു കുഴഞ്ഞു വീണത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സിപിഎം ഇക്കാനഗര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയായിരുന്നു കെ.സുബ്രഹ്‌മണ്യന്‍. തമിഴ് ഹിറ്റ് സിനിമകളായ മൈന, കഴുക്, കുംകി എന്നിവയില്‍ ഉള്‍പ്പെടെ ഒട്ടേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഇതിനോടൊപ്പം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. …

ബജറ്റ്: കാസര്‍കോട്ട് രണ്ടു റോഡുകള്‍ക്ക് 6 കോടി 60 ലക്ഷം: എന്‍ എ നെല്ലിക്കുന്ന്

കാസര്‍കോട്: 2025-26 വര്‍ഷത്തെ ബജറ്റില്‍ കാസര്‍കോട് മണ്ഡലത്തിലെ രണ്ട് റോഡുകള്‍ക്ക് 6 കോടി 60 ലക്ഷം രൂപ അനുവദിച്ചുവെന്ന് മണ്ഡലം എംഎല്‍എ എന്‍എ നെല്ലിക്കുന്ന് അറിയിച്ചു. കുമ്പഡാജെ പഞ്ചായത്തിലെ എ.പി. സര്‍ക്കിള്‍ – ഗോസാഡ റോഡ് – ബൊളിഞ്ച റോഡ് (6കോടി), കാറഡുക്ക പഞ്ചായത്തിലെ കര്‍മ്മംതൊടി -കാവുങ്കാല്‍ കാറഡുക്ക സ്‌കൂള്‍ റോഡ് (60 ലക്ഷം) എന്നീ റോഡുകള്‍ക്കാണ് തുക അനുവദിച്ചതെന്നു അറിയിപ്പില്‍ അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ മറ്റു റോഡുകള്‍ക്കടക്കം ചില പദ്ധതികള്‍ക്ക് ബജറ്റില്‍ ടോക്കണ്‍ തുക വകയിരുത്തിയിട്ടുണ്ടെന്നും …

വന്യമൃഗഭീഷണി: ബോവിക്കാനത്ത് ഉണ്ണിത്താന്‍ എം.പി ഉപവാസം തുടങ്ങി

കാസര്‍കോട്: ജില്ലയിലെ മലയോര നിവാസികളെ വന്യമൃഗ ഭീഷണിയില്‍ നിന്നു രക്ഷിക്കണമെന്നാവശ്യപ്പെട്ടു രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ബോവിക്കാനത്ത് ഉപവാസമാരംഭിച്ചു. 10 മണിക്കാരംഭിച്ച ഉപവാസം വൈകിട്ട് ആറു മണിക്കവസാനിപ്പിക്കുമെന്നു കോണ്‍ഗ്രസ് ഭാരവാഹികള്‍ പറഞ്ഞു.മലയോര മേഖലകളിലെ ജനങ്ങള്‍ നിരന്തരമായ വന്യമൃഗഭീഷണിയില്‍ വിഷമിക്കുകയാണെന്നു അദ്ദേഹം പറഞ്ഞു. ഇവരുടെ കൃഷികള്‍ വന്യമൃഗങ്ങള്‍ അപ്പാടെ നശിപ്പിക്കുന്നു. സദാസമയവും സുരക്ഷിതമായ ജീവിതത്തിനു ഇവ ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു.വന്യമൃഗഭീഷണിയില്‍ നിന്നു ജനങ്ങളെ സംരക്ഷിക്കേണ്ടവര്‍ പൊട്ടന്‍ കളിച്ചു നില്‍ക്കുകയാണ്. നിസ്സഹായരായ മലയോര വാസികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം ഉടന്‍ ഉറപ്പാക്കണമെന്നും അല്ലെങ്കില്‍ അതിനുവേണ്ടി …

ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപ തട്ടിപ്പ്; 46 ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശി മംഗളൂരുവില്‍ അറസ്റ്റില്‍

മംഗളൂരു: ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ട്രേഡിങില്‍ പണം നിക്ഷേപിക്കാമെന്ന് പറഞ്ഞ് 46 തട്ടിയ മലയാളി മംഗളൂരുവില്‍ അറസ്റ്റില്‍. കോഴിക്കോട് കൊടുവള്ളി സ്വദേശി ജുനൈദ് എ.കെ(32) ആണ് മംഗളൂരു സിറ്റി പൊലിസിന്റെ പിടിയിലായത്. മംഗളൂരു സ്വദേശിനിയായ യുവതിയുടെ പണമാണ് നഷ്ടമായത്. വാട്‌സാപ് വഴി പരിചയപ്പെട്ട യുവാവ് പിന്നീട് ഉയര്‍ന്ന ലാഭ വിഹിതം വാഗ്ദാനം ചെയ്ത് പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. 46 ലക്ഷം രൂപ നല്‍കിയിട്ടും മുതലോ പലിശയോ ലഭിച്ചില്ല. തുടര്‍ന്നാണ് പൊലീസിനെ സമീപിച്ചത്.അന്വേഷണത്തിനിടെ, പണം ലഭിച്ച …

27 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ താമര; ആം ആദ്മിയ്ക്ക് കനത്ത തിരിച്ചടി; കോണ്‍ഗ്രസിന് ഇക്കുറിയും പൂജ്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ രണ്ടര മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ബിജെപി അധികാരത്തിലേക്കെന്ന് സൂചന. കേവല ഭൂരിപക്ഷവും കടന്ന് 41 സീറ്റുകളിലാണ് ബിജെപിയിക്ക് ലീഡ്. 29 സീറ്റില്‍ എഎപി ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഇക്കറിയും സീറ്റില്ല. രാജ്യതലസ്ഥാനത്തു ചിത്രം തെളിഞ്ഞതോടെ സര്‍ക്കാര്‍ രൂപീകരണത്തിനു അവകാശവാദം ഉന്നയിച്ച് ബിജെപി രംഗത്തെത്തി.ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.തുടക്കത്തില്‍ ലീഡ് നില മാറിമറിയുന്ന കാഴ്ചയാണ് കണ്ടതെങ്കിലും പിന്നീട് ബിജെപിയുടെ കുതിപ്പ് തന്നെയായിരുന്നു. കഴിഞ്ഞ രണ്ട് …

ബല്ലംപാടിയില്‍ വീട്ടില്‍ സൂക്ഷിച്ച രണ്ടുകിലോ കഞ്ചാവ് പിടികൂടി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

കാസര്‍കോട്: കോയിപ്പാടി ബല്ലം പാടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ വീട്ടില്‍ സൂക്ഷിച്ച 2.034 കിലോ കഞ്ചാവ് പിടികൂടി. വീട്ടുടമ ബി അബ്ദുല്ല(50)യെ അറസ്റ്റുചെയ്തു. കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നാര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെഎസ് പ്രശോഭിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വെളളിയാഴ്ച രാത്രി പത്തരയോടെ വീട്ടില്‍ റെയ്ഡ് നടത്തി കഞ്ചാവ് പിടികൂടിയത്. പ്രതിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി. അസിസ്റ്റന്റ് എക്‌സൈസ്, ഇന്‍സ്‌പെക്ടര്‍മാരായ കെ വി മുരളി, സികെവി സുരേഷ്, പ്രിവന്റിവ് ഓഫീസര്‍ ഗ്രേഡുമാരായ കെ …

വിസ നിഷേധിച്ചതില്‍ ക്ഷമ സാവന്ത് ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തി

-പി പി ചെറിയാന്‍ സിയാറ്റില്‍(വാഷിംഗ്ടണ്‍): വിശദീകരണമില്ലാതെ നിരവധി തവണ വിസ നിഷേധിച്ചതില്‍ ഇന്ത്യന്‍ അമേരിക്കന്‍ രാഷ്ട്രീയക്കാരിയായ ക്ഷമ സാവന്ത് സിയാറ്റിലിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് പുറത്ത് പ്രതിഷേധം നടത്തി. പ്രകടനം സംഘര്‍ഷത്തിലേക്ക് നീങ്ങുന്ന ഘട്ടത്തിലെത്തിയിരുന്നു. പ്രകടനം ‘അനധികൃതമെന്നു കോണ്‍സുലേറ്റ് ആരോപിച്ചു. സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതിനു പ്രാദേശിക അധികാരികളെ വിളിച്ചു.മുന്‍ സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ അംഗവും ഇന്ത്യന്‍ സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയുമായ സാവന്ത്, തനിക്ക് വിസ ആവര്‍ത്തിച്ച് നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിഷേധിക്കുന്നതെന്ന് അറിയിച്ചു. അതേസമയം അവരുടെ ഭര്‍ത്താവ് കാല്‍വിന്‍ പ്രീസ്റ്റിന് ബെംഗളൂരുവിലെ …

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബൈഡന്റെ സുരക്ഷാ അനുമതികള്‍ പിന്‍വലിക്കുന്നു: ട്രംപ്

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി: മുന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ ‘ഉടന്‍ പിന്‍വലിക്കുമെന്ന്’ പ്രസിഡന്റ് ട്രംപ് വെളിപ്പെടുത്തി. മുന്‍ കമാന്‍ഡര്‍-ഇന്‍-ചീഫിന്റെ ദൈനംദിന ഇന്റലിജന്‍സ് ബ്രീഫിംഗുകള്‍ നിര്‍ത്തുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. – നാല് വര്‍ഷം മുമ്പ് അമേരിക്കന്‍ പ്രസിഡന്റായ ബൈഡന്‍ അന്നത്തെ മുന്‍ പ്രസിഡന്റ് ട്രംപില്‍ നിന്ന് ഈ ആനുകൂല്യങ്ങള്‍ എടുത്തുകളഞ്ഞിരുന്നു.‘ജോ ബൈഡന് ക്ലാസിഫൈഡ് വിവരങ്ങളിലേക്കുള്ള ആക്‌സസ് തുടര്‍ന്നും ലഭിക്കേണ്ട ആവശ്യമില്ല. അതിനാല്‍, ഞങ്ങള്‍ ഉടന്‍ തന്നെ ജോ ബൈഡന്റെ സുരക്ഷാ …