കാസര്‍കോട്: എട്ടുമാസം പ്രായമുള്ള കുട്ടിയടക്കമുള്ള നാലു മക്കളെ കാണാന്‍ ഭര്‍തൃ വീട്ടില്‍ എത്തിയ യുവതിയെ മര്‍ദ്ദിച്ചതായി പരാതി. പരിക്കേറ്റ കോയിപ്പാടി, കടപ്പുറത്തെ മുഹമ്മദിന്റെ മകള്‍ സുബൈദ(34)യെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആരോഗ്യപരമായ കാരണങ്ങളില്‍ സുബൈദ ഒരു മാസമായി കോയിപ്പാടി, കടപ്പുറത്തെ സ്വന്തം വീട്ടിലാണ് താമസം. എട്ടുമാസം പ്രായമുള്ള കുട്ടിയടക്കമുള്ള നാലു മക്കള്‍. ഭര്‍ത്താവ് സലീമിന്റെ മൊഗ്രാല്‍ പുത്തൂര്‍, പഞ്ചത്തെ വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം മക്കളെ കാണാന്‍ പോയപ്പോള്‍ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നു സുബൈദയുടെ സഹോദരന് പറഞ്ഞു.
സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കുമ്പള പൊലീസ് അറിയിച്ചു.







