കുമ്പള:36 ഏക്കർ സ്ഥല ലഭ്യത ഉണ്ടായിട്ടും കുമ്പള റെയിൽവേ സ്റ്റേഷൻ വികസനത്തോട് അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് മൊഗ്രാൽ ദേശീയവേദി രണ്ടാംഘട്ട സമരം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് നടത്തും. അന്നു വൈകിട്ട് 4 മണിക്ക് ഈ ആവശ്യമുന്നയിച്ചു റെയിൽവേ സ്റ്റേഷൻ പരിസരത്ത് ബഹുജന ധർണ്ണ സംഘടിപ്പിക്കാൻ മൊഗ്രാൽ ദേശീയവേദി പ്രവർത്തകസമിതി തീരുമാനിച്ചു.
കുമ്പളയിലേയും, സമീപപ്രദേശത്തെ എട്ടോളം ഗ്രാമപഞ്ചായത്തുകളിലെയും ജനങ്ങൾ ആശ്രയിക്കുന്ന റെയിൽവേ സ്റ്റേഷനാണ് കുമ്പള.ഉന്നത വിദ്യാഭ്യാസം,വിദഗ്ധ ചികിത്സ,വ്യാപാരം തുടങ്ങിയ ആവശ്യങ്ങൾക്കാണ് വിദ്യാർത്ഥികളും, വ്യാപാരികളും, രോഗികളും ഈ റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്
.ജില്ലയിൽ പ്രധാന വരുമാനമുള്ള സ്റ്റേഷനുകളിൽ ഒന്നുമാണ്.എന്നിട്ടും ദീർഘദൂര ട്രെയിനുകൾക്ക് കുമ്പളയിൽ സ്റ്റോപ്പ് അനുവദിക്കാതെ കാലങ്ങളായി അവഗണിക്കുകയാണ്.
സ്റ്റേഷനിലെ സ്ഥലസൗകര്യ ലഭ്യത ഉപയോഗപ്പെടുത്തി കുമ്പളയെ “സാറ്റലൈറ്റ് ”സ്റ്റേഷനായി ഉയർത്തുക,ദീർഘദൂര ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുക, സ്റ്റേഷനിൽ അടിസ്ഥാനസൗകര്യ വികസനം ഉറപ്പുവരുത്തുക, റിസർവേഷൻ സൗകര്യം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നാത്തുന്നത്.
അബ്ദുല്ല മൊയ്തീൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി എം മുഹമ്മദ് കുഞ്ഞി ,എം എ അബ്ദുൽ റഹ്മാൻ ,സി എം ഹംസ,ടി കെ അൻവർ,എം എ മൂസ പ്രസംഗിച്ചു.







