ചെറുവത്തൂര്‍: പുത്തിലോട്ട് നിന്നും കാണാതായ നാടന്‍ പാട്ടു ഗായിക പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി. ട്രൂപ്പിലെ സൗണ്ട് ഓപ്പറേറ്റര്ക്കൊപ്പമാണ് യുവതി പോയത്. ഹൊസ്ദുര്‍ഗ് കോടതി യുവതിയെ സ്വന്തം ഇഷ്ടത്തിന് വിട്ടു. തുടര്‍ന്ന് യുവതി വെള്ളൂര്‍ സ്വദേശിക്കൊപ്പം പോയി. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടാണ് ഭര്‍തൃമതിയായ ഹരിത(35)യെ കാണാതായത്. രണ്ടുകുട്ടികളുടെ മാതാവാണ് യുവതി. ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് വെള്ളിയാഴ്ച യുവതി സ്റ്റേഷനില്‍ എത്തിയത്.








