സിഗ്നൽ കട്ടായി; അന്വേഷണത്തിനിടെ വ്യക്തമായത് വൻ കവർച്ച, റെയിൽവേ സിഗ്നൽ കേബിൾ കവർന്ന ഏഴ് അസം സ്വദേശികൾ പിടിയിൽ, പ്രതികളിൽ ആക്രിക്കട നടത്തിപ്പുകാരനും

ചെറുവത്തൂർ: റെയിൽവേയുടെ സിഗ്നൽ കേബിൾ മോഷ്ടിച്ച ഏഴുപേരെ ആർപിഎഫ് അറസ്റ്റ് ചെയ്തു. മോഷണമുതൽ വാങ്ങിയ ആക്രിക്കട നടത്തിപ്പുകാരനും പ്രതിയാണ്.
അസം സ്വദേശികളായ മനോവർ ഹുസൈൻ (32), സോമീർ അലി (35), റസൂൽ ഇസ്‌ലാം (20), നൂർ അമീൻ ഇസ്‌ലാം (33), സോബിഖുൽ അലി ഖാൻ (21), അനോവർ ഹുസൈൻ (33), ആക്രിക്കട നടത്തുന്ന മൊഗൽ ഹുസൈൻ (34) എന്നിവരാണ് അറസ്റ്റിൽ ആയത്. ഇവരെ ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽനിന്നാണ് പിടികൂടിയത്. കവർച്ചമുതൽ കൊണ്ടുപോകാനായി ഇവർ ഉപയോഗിച്ച വാഹനവും അന്വേഷണ സംഘം പടന്നക്കാട്ടുനിന്ന്‌ കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ഞായറാഴ്ചയാണ് മോഷണം നടന്നത്. കാര്യങ്കോട് പഴയ പാലത്തിന് സമീപം ചെറുവത്തൂർ ഭാഗത്തെ കേബിളാണ് സംഘം മുറിച്ചുകടത്തിയത്. കഴിഞ്ഞ 18ന് സിഗ്നൽ തകരാറിലായതിനെത്തുടർന്ന് നടന്ന തിരച്ചിലിലാണ് കേബിൾ മോഷണം ശ്രദ്ധയിൽപെട്ടത്. ഇതേത്തുടർന്ന് പാലക്കാട് ഡിവിഷണൽ സെക്യൂരിറ്റി കമ്മിഷണറുടെ നിർദേശപ്രകാരം രൂപീകരിച്ച അന്വേഷണസംഘമാണ് മോഷ്ടാക്കളെ പിടികൂടിയത്. പാലക്കാട് ആർ.പി.എഫ്. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ എ.പി.ദീപക്, എസ്.ഐ. അജിത്ത് കുമാർ, എ.എസ്.ഐ. ഷിജു, കാസർകോട് ആർ.പി.എഫ്. ഇൻസ്പെക്ടർ എൻ.കെ.ശശി, എ.എസ്.ഐ. വിനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവരുമായി സംഘം ചെറുവത്തൂർ, പയ്യന്നൂർ, പടന്നക്കാട്, പരിയാരം എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തി. ചോദ്യംചെയ്യലിൽ പരിയാരത്തെ ആക്രിക്കടയിൽ മോഷ്ടിച്ച കേബിളിലെ ചെമ്പുകമ്പി വില്പന നടത്തിയതായി കണ്ടെത്തി. ഇതേത്തുടർന്നാണ് ആക്രിക്കട ഉടമയെ അറസ്റ്റ് ചെയ്തത്. ചെറുവത്തൂരിലെ വി വി നഗറിലെ വാടക വീട്ടിലാണ് സംഘം താമസിച്ചിരുന്നത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page