കാസർകോട്: ജില്ലയിലെ ഗവൺമെന്റ് തൊഴിൽ പരിശീലന സ്ഥാപനമായ ബദ്ര ടുക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്ങിനു ജില്ലാ പഞ്ചായത്ത് അനുവദിച്ച തയ്യൽ മെഷിൻ വിതരണ ചെയ്തു. അക്കാദമിക് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് പുരസ്കാര വിതരണവും,ഫാഷൻ ഡിസൈനിങ് ആൻഡ് ഗാർമെന്റ് ടെക്നോളജിയിൽ പഠനം പൂർത്തിയാക്കിയ ബാച്ചുകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും നടന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയ്തു . ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സോയ കെ കെ അധ്യക്ഷത വഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് അഷ്റഫ് പെർവാഡ് ,ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കൃഷ്ണൻ,റീന തോമസ്,ജില്ലാ പഞ്ചായത്ത് അംഗം രാധിക ടിവി,മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അസ്മിന,ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിജു കെ,ഗവ. ടെക്നിക് സ്കൂൾ സൂപ്രണ്ട് അനീഷ് എ പി, സ്കൂൾ പിടിഎ വൈസ് പ്രസിഡണ്ട് ഹബീബ് , നിഷ എൻ പ്രസംഗിച്ചു







