മഞ്ചേശ്വരത്ത് വൻ കഞ്ചാവ് വേട്ട; കാറില്‍ കടത്തിയ 90 കിലോ കഞ്ചാവുമായി  യുവാവ്‌ അറസ്റ്റില്‍; കഞ്ചാവ് കടത്തിന്‍റെ ആസൂത്രണം ജയിലിൽ

കാസർകോട്: കാറില്‍ കടത്തികൊണ്ടുവന്ന 90 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ.സംഘത്തിലുണ്ടായിരുന്ന രണ്ടാമൻ  ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10. 40 ന്‌ കാസ‍ർകോട് മഞ്ചേശ്വരം ബായിക്കട്ടയിലാണ്‌ കഞ്ചാവ്‌ പിടികൂടിയത്.കണ്ണൂര്‍ കൂത്തുപറമ്പ്‌  കണ്ണവം സ്വദേശിയും തൃക്കരിപ്പൂരില്‍ താമസക്കാരനുമായ റൈഫ്‌ ബഷീര്‍ (31)ആണ്‌ അറസ്റ്റിലായത്‌. ഓടി രക്ഷപ്പെട്ട ആള്‍ക്കായി തെരച്ചിൽ തുടരുകയാണ്.കാഞ്ഞങ്ങാട്‌ ഡിവൈ.എസ്‌.പി പി ബാലകൃഷ്‌ണന്‍ നായര്‍ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ്‌ കഞ്ചാവ് പിടികൂടിയത്.  ഡിവൈ.എസ്‌.പിയുടെ സ്‌ക്വാഡ്‌ അംഗങ്ങളായ എ.എസ്‌.ഐ അബൂബക്കര്‍ കല്ലായി, സിപിഒമാരായ ഷാജു, ദിനേശ്‌, ഷജീഷ്‌ എന്നിവര്‍ സ്വകാര്യ വാഹനത്തില്‍ ബായാര്‍–കൈക്കമ്പ റൂട്ടില്‍ നിലയുറപ്പിച്ചു. കഞ്ചാവു കടത്തു സംഘത്തിന്റെ നീക്കങ്ങളോരോന്നും അതാതു സമയത്ത്‌ ഡിവൈ.എസ്‌.പി സ്‌ക്വാഡ്‌ അംഗങ്ങളെ അറിയിച്ചു കൊണ്ടിരുന്നു.മഹാരാഷ്‌ട്ര രജിസ്‌ട്രേഷനിലുള്ള കാര്‍ എത്തിയതോടെ പൊലീസ്‌ സംഘം പിന്തുടര്‍ന്നു. കാര്‍ ബായിക്കട്ടയില്‍ എത്തിയപ്പോള്‍ സംഘം റൂട്ട്‌ മാറ്റുന്നുവെന്ന സംശയത്തെ തുടര്‍ന്ന്‌ പൊലീസ്‌ സംഘം ഓവര്‍ടേക്ക്‌ ചെയ്‌ത്‌ കാർ തടഞ്ഞു. ഇതോടെ ഒരാള്‍ ഇറങ്ങി ഓടിയെങ്കിലും റൈഫ്‌ ബഷീറിനെ കയ്യോടെ പിടികൂടി. ഇതിനിടയില്‍ മഞ്ചേശ്വരം എസ്‌.ഐമാരായ റുമേഷ്‌, നിഖില്‍, സുമേഷ്‌രാജ്‌, ഡ്രൈവര്‍ ആരിഫ്‌ എന്നിവർ കുതിച്ചെത്തി കാറിന്റെ ഡിക്കി തുറന്നുനോക്കിയപ്പോഴാണ്‌ 90 കിലോ കഞ്ചാവ്‌ പ്ലാസ്റ്റിക്‌ കവറുകളിലാക്കി കുത്തിനിറച്ച നിലയില്‍ കണ്ടെത്തിയത്‌.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page