പറമ്പിൻ്റെ അതിർത്തി തെളിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ സഹോദരനെ വെട്ടിക്കൊല്ലാന്‍ ശ്രമം; ജ്യേഷ്‌ഠന്‍ അറസ്റ്റില്‍


കാസർകോട്: അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന്‌ സഹോദരനെ വാക്കത്തികൊണ്ട്‌ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജ്യേഷ്‌ഠന്‍ അറസ്റ്റില്‍. പനത്തടി  വട്ടക്കുന്നില്‍ കേശവ(60) നെയാണ്‌ രാജപുരം ഇന്‍സ്‌പെക്‌ടര്‍ കെ കൃഷ്‌ണന്‍ കാളിദാസന്‍ അറസ്റ്റു ചെയ്‌തത്‌. ഇയാളുടെ സഹോദരന്‍ കെ ഗോവിന്ദ(48)നു കഴിഞ്ഞ ദിവസമാണ്‌ വെട്ടേറ്റത്‌. വീട്ടുപറമ്പിന്റെ അതിര്‍ത്തിയിലെ കാടുവെട്ടിത്തെളിക്കുന്നതിനെ കുറിച്ച്‌ ചോദിച്ചതിന്റെ വൈരാഗ്യത്തില്‍ വാക്കത്തികൊണ്ട്‌ ഗോവിന്ദന്റെ കഴുത്തിലും നെഞ്ചിലും വെട്ടിപരിക്കേല്‍പ്പിച്ചുവെന്നാണ്‌ കേസ്‌. ഗോവിന്ദന്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്‌ചത്തേയ്‌ക്കു റിമാൻഡ് ചെയ്‌തു. പ്രതിയെ അറസ്റ്റു ചെയ്‌ത സംഘത്തില്‍ എ എസ്‌ ഐ ചന്ദ്രന്‍ കള്ളാര്‍, കെ സുഗുണന്‍, നാരായാണന്‍ എന്നിവരും ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page