റീല്‍സ് കണ്ട് യുവാവ് അശ്ലീല സന്ദേശമയച്ചു; പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടത് 20 ലക്ഷം; രണ്ടുലക്ഷം തട്ടിയ യുവതിയും സംഘവും അറസ്റ്റിൽ

റീല്‍സ് കണ്ട് അശ്ലീല സന്ദേശമയച്ച യുവാവില്‍ നിന്ന് പണം തട്ടിയ സംഘം അറസ്റ്റില്‍. ആലപ്പുഴ സ്വദേശി ജസ്‌ലി, ആലുവ സ്വദേശി അഭിജിത്, നിലമ്പൂർ സ്വദേശി സല്‍മാൻ എന്നിവരാണ് അറസ്റ്റിലായത്. മൂവാറ്റുപുഴ സ്വദേശിയായ യുവാവില്‍ നിന്നാണ് ഇരുപത് ലക്ഷം രൂപ ആവശ്യപ്പെട്ടത്. രണ്ടുലക്ഷം രൂപ യുവാവ് നല്‍കിയതിന് പിന്നാലെ വീണ്ടും പണം ആവശ്യപ്പെട്ടു. ജസ്‌ലി സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ച ഒരു റീല്‍സ് കണ്ടതിന് പിന്നാലെയാണ് യുവാവ് അശ്ലീല ചുവയുള്ള സന്ദേശമയച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ജസ്‌ലി പൊലീസില്‍ പരാതി നല്‍കിയിരുന്നു. സ്വമേധയാ കേസെടുക്കാൻ സാധിക്കാത്തതിനാല്‍ പൊലീസ് ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിയില്‍ സമർപ്പിക്കുകയായിരുന്നു.
ഇതിനിടെയാണ് കേസ് പിൻവലിക്കാൻ 20 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ യുവതി സമീപിക്കുന്നത്. യുവാവിന്റെ കുടുംബത്തേയും യുവതി ഭീഷണിപ്പെടുത്തിയിരുന്നു. അപമാനം ഭയന്ന് യുവാവ് അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചു. ആദ്യം രണ്ടു ലക്ഷം രൂപ അഭിജിത്തിന്റെ അക്കൗണ്ടിലേക്ക് ട്രാൻസ്‌ഫർ ചെയ്തു. മൂന്നു ലക്ഷം കൂടി നല്‍കാൻ തയാറെടുക്കുന്നതിനിടെയാണ് പൊലീസിന് ഇക്കാര്യത്തെക്കുറിച്ച്‌ വിവരം ലഭിക്കുന്നത്. തുടർന്ന് പൊലീസ് അന്വേഷണത്തില്‍ യുവതിയെയും സംഘത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page