തിരുവനന്തപുരം: മുതലപ്പൊഴിയില്‍ ഇന്നു രാവിലെ മത്സ്യബന്ധനത്തിനിറങ്ങിയ വള്ളം പുലിമുട്ടിപ്പിടിച്ചു മറിഞ്ഞ് ഒരാള്‍ മരിച്ചു. വള്ളത്തിലുണ്ടായിരുന്ന മറ്റു മൂന്നു പേരെ രക്ഷിച്ചു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
മറ്റൊരപകടത്തില്‍ പുലിമുട്ടിലേക്കു ഇടിച്ചു കയറിയ തോണി മറിഞ്ഞ് ഒരാളെ കാണാതായി. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്.
ഇതേ അഴിമുഖത്ത് തോണിയപകടം പതിവായിരിക്കുകയാണ്. കഴിഞ്ഞ മാസമുണ്ടായ അപകടത്തില്‍ മത്സ്യത്തൊഴിലാളി കഠിനംകുളം പുതുക്കുറിച്ചിയിലെ ജോണ്‍ (64) മരണപ്പെട്ടിരുന്നു.
