ബദിയടുക്കയിലെ വാഹനാപകടം; പരിക്കേറ്റ യുവതി മരിച്ചു

കാസർകോട്: ഞായറാഴ്ച രാത്രി ബദിയടുക്കയിൽ സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി മരിച്ചു. ബദിയടുക്ക നവജീവൻ സ്കൂളിന് സമീപം താമസിക്കുന്ന പിഗ്മി ഏജന്റ് രാജേഷിന്റെ ഭാര്യ വീണ (38) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെ ചെങ്കളയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഞായറാഴ്ച രാത്രി ബദിയടുക്ക മേലെ ടൗണിലായിരുന്നു അപകടം. ബദിയടുക്ക ബർളയിലെ തറവാട് വീട്ടിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് കുടുംബത്തോടൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് രാജേഷും കുടുംബവും സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെടുന്നത്. രാജേഷും ഭാര്യ വീണയും മകൾ ഋതന്യയും സഞ്ചരിച്ച സ്കൂട്ടറിൽ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ മൂന്നു പേരെയും ചെങ്കളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അപകടത്തിൽ വീണയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ രാജേഷും മകൾ ഋതന്യയും ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീധന്യ മറ്റൊരു മകളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page