കാസര്‍കോട്: കേരള സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍, കേരള ഒളിമ്പിക് അസോസിയേഷന് സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 47-ാമത് അണ്ടര്‍ 14- സംസ്ഥാന കരാട്ടെ കുമിത്തെ ചാമ്പ്യന്‍ഷിപ്പില്‍ നെല്ലിക്കുന്ന് കടപ്പുറത്തുള്ള ആയിഷത്ത് ഹൈഫയ്ക്ക് സ്വര്‍ണ്ണമെഡല്‍. കൊച്ചി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു കരാട്ടെ ചാമ്പ്യന്‍ഷിപ്പ് നടന്നത്. ജിവിഎച്ച്എസ്എസ് ഗേള്‍സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. കാസര്‍കോട് ഫിറ്റ്നസ് ട്യൂട്ടോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് കരാട്ടെ പരിശീലനം നേടിയത്. കടപ്പുറം സ്വദേശി മുനീറിന്റെയും ഹാജിറയുടെയും മകളാണ് ഹൈഫ.







