കുമ്പളയിലെ ഫേസ്‌ക്രീം വിതരണ കമ്പനിയുടെ ഓഫീസ് രായ്ക്കുരാമാനം അടച്ചുപൂട്ടി ജീവനക്കാര്‍ സ്ഥലം വിട്ടു; പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പളയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫേസ് ക്രീം കമ്പനി ഓഫീസ് രായ്ക്കുരാമാനം അടച്ചുപൂട്ടി ജീവനക്കാര്‍ സ്ഥലം വിട്ടു. സ്ഥാപനത്തിന്റെ ബോര്‍ഡ് അടക്കം എടുത്തുമാറ്റി കമ്പനി ഓഫീസ് കുമ്പളയില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നതിന് ഒരു തെളിവും ബാക്കി വയ്ക്കാതെയാണ് ശനിയാഴ്ച രാത്രി സംഘം സ്ഥലം വിട്ടതെന്നു സംശയിക്കുന്നു.
കുമ്പള സ്‌കൂള്‍ റോഡിലെ ഒരു വ്യാപാര സമുച്ചയത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസുകളാണ് അടച്ചുപൂട്ടിയത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നാലു മുറികളിലും മുകളിലത്തെ നിലയിലെ രണ്ടു മുറികളിലുമാണ് ഫേസ്‌ ക്രീം സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. ഉയര്‍ന്ന ശമ്പളവും കമ്മീഷനും വാഗ്ദാനം ചെയ്താണ് നിരവധി യുവതികളെ ടെലികോളര്‍മാരായി സ്ഥാപനത്തില്‍ ജോലിക്കു നിര്‍ത്തിയിരുന്നത്. സ്ഥാപനം അടച്ചു പൂട്ടിയത് സംബന്ധിച്ച് പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
ഫേസ്‌ക്രീം ഉപയോഗിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തെ പെണ്‍കുട്ടിക്ക് ഗുരുതരമായ വൃക്കരോഗം ബാധിച്ചിരുന്നു. പ്രസ്തുത പെണ്‍കുട്ടിക്ക് നല്‍കിയ ഫേസ്‌ക്രീമിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ കാസര്‍കോട്ടെ സ്ത്രീയുടെ പേരിലുള്ളതാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം തുടരുന്നതിനിടയില്‍ കുമ്പളയിലെ സ്ഥാപനം അടച്ചുപൂട്ടിയതില്‍ ദുരൂഹത ഉയര്‍ന്നിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page