ചെറുവത്തൂരില്‍ തിമിരി, ചെമ്പ്രകാനം സ്വദേശിയെ നരഹത്യയ്ക്ക് ശ്രമിച്ച സംഭവം; 2 പേര്‍ അറസ്റ്റില്‍, പരിക്കേറ്റയാളുടെ നില ഗുരുതരമെന്ന് പൊലീസ്

കാസര്‍കോട്: ചെറുവത്തൂരിലെ ബാറില്‍ തിമിരി, ചെമ്പ്രകാനം സ്വദേശിയെ അടിച്ചും ചവിട്ടിയും ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ചന്തേര പൊലീസ് നരഹത്യാ ശ്രമത്തിനു കേസെടുത്തു. ചെറുവത്തൂരിലെ സുല്‍ഫിക്കര്‍, സുഹൈല്‍, അക്ഷയ്, രതീഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരില്‍ സുല്‍ഫിക്കര്‍,രതീഷ് എന്നിവരെ അറസ്റ്റു ചെയ്തു. തിമിരി, ചെമ്പ്രകാനം സ്വദേശിയായ സി പി മന്‍സൂര്‍ അലി (50)യാണ് അക്രമത്തിനു ഇരയായത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ശനിയാഴ്ച രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മന്‍സൂര്‍ അലിയും പ്രതികളും ഒന്നിച്ചിരുന്നു മദ്യപിക്കുകയായിരുന്നു. ഇതിനിടയില്‍ ഉണ്ടായ വാക്കു തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
മന്‍സൂര്‍ അലിയെ ഞായറാഴ്ച രാവിലെ ബാറിനു മുന്നില്‍ അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. നില അതീവ ഗുരുതരമാണെന്ന് പരിശോധനയില്‍ വ്യക്തമായതോടെ കോഴിക്കോട്ടെ ആശുപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page