കാസര്‍കോട്: ഭിന്നശേഷി മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുന്നവര്‍ക്ക് സാമൂഹ്യ നീതി ഭിന്ന ശേഷി ശാക്തീകരണ വകുപ്പ് നല്‍കുന്ന ദിവ്യാംഗന്‍ ദേശീയ പുരസ്‌ക്കാരത്തിന് കാഞ്ഞങ്ങാട്, നെല്ലിക്കാട്ടെ ഇ.പി ആരോമല്‍ (26) അര്‍ഹനായി. ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിന് ഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌ക്കാരം സമ്മാനിക്കും. സെറിബ്രല്‍ പാഴ്‌സി ബാധിതനായ ആരോമല്‍ പഠനത്തോടൊപ്പം സംഗീതത്തിൽ മികവു പുലര്‍ത്തിയത് കണക്കിലെടുത്താണ് ദേശീയ പുരസ്‌ക്കാരത്തിനു അര്‍ഹത നേടിയത്. കൊല്ലം ശ്രീനാരായണഗുരു ഓപ്പണ്‍ സര്‍വ്വകലാശാലയില്‍ ബി എ മലയാളം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ആരോമല്‍. വിദ്യാഭ്യാസ വകുപ്പില്‍ നിന്നു സീനിയര്‍ സൂപ്രണ്ടായി വിരമിച്ച നെല്ലിക്കാട്ട് ആരാമത്തിലെ വി കെ ശശികുമാറിന്റേയും ദുര്‍ഗ്ഗ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ ഇ പി മഞ്ജുളയുടേയും മകനാണ്. സഹോദരന്‍: അര്‍ജ്ജുന്‍.







