വിട്‌ല:വിട്‌ല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കന്യാനയില്‍ പിതൃസഹോദരനെ യുവതി വെട്ടിക്കൊലപ്പെടുത്തി. കന്യാന, നന്ദാരബെട്ടുവിനെ ചെന്നയ്യ പൂജാരി (50)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ജ്യേഷ്ഠ സഹോദരന്റെ മകള്‍ ഋഷികയ്‌ക്കെതിരെ പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഇന്നലെ (ചൊവ്വ) രാത്രി ഏഴു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ഋഷികയുടെ വീടിന് സമീപം എത്തിയ ചെന്നയ്യ പൂജാരി ബഹളം വച്ചു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടയില്‍ വാക്കത്തിയെടുത്ത് ഋഷിക പിതൃസഹോദരനെ വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.







