ധനരാജ് വധക്കേസ്: മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവും 5 ലക്ഷം രൂപ വീതം പിഴയും

തളിപ്പറമ്പ്: പയ്യന്നൂരിലെ സി പി എം പ്രവര്‍ത്തകനും ഡി വൈ എഫ് ഐ നേതാവുമായിരുന്ന സി വി ധനരാജിനെ വെട്ടിക്കൊന്ന കേസില്‍ മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവും അഞ്ചു ലക്ഷം രൂപ വീതം പിഴയും ശിക്ഷ. ബി ജെ പി പ്രവര്‍ത്തകരായ രാമന്തളി മൊട്ടക്കുന്ന്, താഴത്തെ പുരയില്‍ ടി പി ബിജു (34), കക്കംപാറ, മാട്ടുക്കാരന്‍ എം. വിപിന്‍ (34), ഇയാളുടെ സഹോദരന്‍ എം. വൈശാഖ് (31) എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ പ്രശാന്ത് ശിക്ഷിച്ചത്. കേസിലെ മറ്റു 16 പ്രതികളെ സംശയത്തിന്റെ ആനുകൂല്യത്തില്‍ കോടതി വെറുതെ വിട്ടിരുന്നു.

വിവിധ വകുപ്പുകള്‍ പ്രകാരം പ്രതികള്‍ 5 വര്‍ഷവും നാലു മാസവും ശിക്ഷ അനുഭവിച്ച ശേഷമാണ് ജീവപര്യന്തം തടവ് ആരംഭിക്കുകയെന്ന് കോടതി വിധി പ്രസ്താവനയില്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page