ഒറ്റപ്പെട്ട വീട്ടിൽ യുവതിയുടെയും യുവാവിന്‍റെയും ജീർണ്ണിച്ച മൃതദേഹം കണ്ടെത്തി.മൃതശരീരങ്ങൾ ഷാളിൽ തൂങ്ങിയ നിലയിൽ

കൽപ്പറ്റ: വയനാട് മാനന്തവാടി നിരവിൽപുഴ കീച്ചേരി കോളനിയിലാണ് യുവാവിനേയും, യുവതിയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തൊണ്ടർനാട് പാതിരിമന്ദം കോളനിയിലെ ചന്ദ്രൻ്റെ മകൻ മണിക്കുട്ടൻ (22), തൊണ്ടർനാട് പിലാക്കാവ് കോളനിയിലെ വെളുക്കൻ്റെ മകൾ വിനീത (22) എന്നിവരാണ് മരിച്ചതെന്ന് ഇരുവരുടേയും ബന്ധുക്കൾ പറഞ്ഞു. ഒരു ഷാളിലാണ് ഇരുവരേയും തൂങ്ങിയ നിലയിൽ കാണപ്പെട്ടത്. വിനീത ഗർഭിണിയാണ്. മൃതദേഹങ്ങൾ ജീർണ്ണിച്ച അവസ്ഥയിലാണുള്ളത്. വിനീത യോടൊപ്പം പാതിരിമന്ദത്ത് താമസിച്ച് വരുന്നതിനിടെ കഴിഞ്ഞയാഴ്ചയാണ് ഇരുവരും ആരോടും പറയാതെ കീച്ചേരി ആദിവാസി കോളനിയിലെത്തിയതെന്നാണ് സൂചന. ഒറ്റപ്പെട്ട സ്ഥലമായിരുന്നതിനാൽ ആരും ഇക്കാര്യം അറിഞ്ഞിരുന്നില്ല. തുടർന്ന് ഇന്ന് സംശയം തോന്നി നാട്ടുകാർ വീട് പരിശോധിച്ച പ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ച് വരികയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page