Category: Politics

സംസ്ഥാനത്ത് 71.16 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതോടെ കേരളത്തില്‍ 71.16 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തി. ഏറ്റവും ഒടുവില്‍ ശനിയാഴ്ച രാവിലെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ട വിവരമാണിത്.സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 63 ശതമാനം കടന്നു. വടകര മണ്ഡലത്തിലാണ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് മണ്ഡലത്തില്‍ പോളിങ് രേഖപ്പെടുത്തിയത് 75.94%; കഴിഞ്ഞവര്‍ഷം പോളിങ് 80.57%; പോളിങ് ശതമാനത്തിലെ കുറവ് ഏത് മുന്നണിയെ ബാധിക്കും?

കാസര്‍കോട്: ലോക്‌സഭാ വോട്ടെടുപ്പ് സമാപിച്ചതോടെ കാസര്‍കോട് മണ്ഡലത്തില്‍ ഇക്കുറി 75.94 ശതമാനത്തിലധികം പേരാണ് ജനവിധി കുറിച്ചത്. അതേസമയം കഴിഞ്ഞവര്‍ഷം പോളിങ് നടന്നത് 80.57% ആയിരുന്നു. നാലുശതമാനത്തിലധികം പേരുടെ വോട്ടിന്റെ കുറവാണുണ്ടായത്.2014ല്‍ 78.41 ശതമാനവുമായിരുന്നു പോളിങ്.

ജയരാജന്‍ വിവാദം; സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തിങ്കളാഴ്ച; കടുത്ത നടപടിക്ക് സാധ്യത

തിരുവനന്തപുരം: ഇടത് മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനും ബിജെപി നേതാവ് പ്രകാശ് ജാവദേക്കറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച പാര്‍ട്ടിക്കകത്ത് വന്‍ ചര്‍ച്ചക്കും വിവാദത്തിനും ഇടയാക്കിയതിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേരുന്നു. തിങ്കളാഴ്ച

പത്മജയ്ക്ക് ഉണ്ണിത്താന്റെ വെല്ലുവിളി; എല്ലാം തുറന്ന് പറഞ്ഞാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ലെന്ന് താക്കീത്

കാസര്‍കോട്: ലീഡര്‍ കെ. കരുണാകരന്റെ മകള്‍ അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന പത്മജ വേണുഗോപാലിന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ വെല്ലുവിളിയും താക്കീതും. താന്‍ ബിജെപിയില്‍ പോകുമെന്ന പത്മജയുടെ അഭിപ്രായത്തെ അവജ്ഞയോടെ തള്ളുന്നതായും തന്റെ അച്ഛന്‍

ഇപി ജയരാജന് ജാഗ്രത കുറവ് സംഭവിച്ചു; പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി

ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനും കൂടിക്കാഴ്ച നടത്തിയതില്‍ ഇപി ജയരാജനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു; മിക്ക ബൂത്തുകളിലും രാവിലെ മുതൽ തന്നെ തിരക്ക്; പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ 7 മണിക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 വരെ നീളും. സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ മുതൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പ്രമുഖ നേതാക്കളെല്ലാം രാവിലെ തന്നെ വോട്ട്

കള്ളവോട്ട് ഇനി നടക്കില്ല; എല്ലാം ക്യാമറ കാണുന്നുണ്ട്

കാസർകോട്: വ്യാപകമായ കള്ളവോട്ട് ഇനി നടക്കില്ല. തി രഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി ജില്ലയിലെ എല്ലാ പോളിങ് ബൂത്തുകളിലും വെബ് കാസ്‌റ്റിങ് സംവിധാനം സജ്‌ജമാക്കി. വോട്ട് രേഖപ്പെടുത്തു ന്നത് ഒഴികെയുള്ള കാര്യങ്ങൾ ചി ത്രീകരിക്കും. കള്ളവോട്ടടക്കമുള്ള

ഇന്ന് വിധിയെഴുത്ത്; കേരളം പോളിംഗ് ബൂത്തിലേക്ക്; വിജയ പ്രതീക്ഷകളിൽ മുന്നണികൾ

ആവേശവും വാശിയും നിറഞ്ഞ രാഷ്ട്രീയാന്തരീക്ഷത്തില്‍ കേരളം ഇന്ന് ബൂത്തിലേക്ക്. രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാര്‍ക്കായി ഇരുപത്തയ്യായിരത്തിലധികം ബൂത്തുകള്‍ സജ്ജമാക്കി. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കള്ളവോട്ട് തടയാന്‍ വെബ് കാസ്റ്റിങ് ഉള്‍പ്പടെ

തൃശൂര്‍ തരണം, പകരം ലാവ്‌ലിന്‍ കേസ് ഒഴിവാക്കാം; സിപിഎമ്മിനോട് ബിജെപി ആവശ്യപ്പെട്ടെന്ന് ടിജി നന്ദകുമാര്‍

ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ എല്‍ഡിഎഫിന്റെ സഹായം തേടിയെന്ന് ടി.ജി നന്ദകുമാര്‍.അതിനുവേണ്ടി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം പ്രകാശ് ജാവദേക്കര്‍ ഇപി ജയരാജനുമായി കൂടിക്കാഴ്ച നടത്തി. ലാവ്ലിന്‍ കേസ് ഒത്തു തീര്‍പ്പാക്കാമെന്ന് ഉറപ്പ്

ഇ.പി ജയരാജന്‍ ബി.ജെ.പിയിലേക്കോ? തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപി ബിജെപിയിലേക്ക് പോകുമെന്ന് കെ സുധാകരന്‍

ബിജെപിയുമായി ചര്‍ച്ച നടത്തിയ നേതാവ് ഇപി ജയരാജനെന്ന് കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. എം വി ഗോവിന്ദന്‍ പാര്‍ട്ടി സെക്രട്ടറിയായതിനു പിന്നാലെയായിരുന്നു ചര്‍ച്ച. ശോഭാ സുരേന്ദ്രനും രാജീവ് ചന്ദ്രശേഖരനും ഇപിയുമായി ചര്‍ച്ച നടത്തി.

You cannot copy content of this page