പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; എ.പി അബ്ദുല്ല കുട്ടി

കണ്ണൂര്‍: പൗരത്വ നിയമഭേദഗതി ബില്‍ 2019 ല്‍ പാര്‍ലിമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ പ്രതിപക്ഷവും ഇടതു പക്ഷവും പറഞ്ഞത് മുസ്ലീം ജനവിഭാഗങ്ങളെ പാക്കിസ്ഥാനിലേക്ക് അയക്കാന്‍ പോവുകയാണെന്നായിരുന്നു ബി.ജെപി വൈസ് പ്രസിഡന്റ് എ.പി അബ്ദുല്ല കുട്ടി പറഞ്ഞു. എന്നാല്‍ അതിന് ശേഷം നാലുവര്‍ഷത്തിനിടയില്‍ എത്ര മുസ്ലീമുകളെ ഇന്ത്യ പാക്കിസ്ഥാനിലേക്ക് അയച്ചു എന്നും ആരുടെയെങ്കിലും പൗരത്വം നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും അത്തരത്തില്‍ ഒരുസംഭവമെങ്കിലും ഉണ്ടായിട്ടുണ്ടോയെന്ന് ഈ മുന്നണികള്‍ ജനങ്ങളോട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തിന്റെ പേരില്‍ കോണ്‍ഗ്രസും സിപിഎമ്മും മുസ്ലീം ജനവിഭാഗങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അബ്ദുല്ലകുട്ടി പറഞ്ഞു. ഈ നിലാപിടില്‍ നിന്ന് ആ പാര്‍ടികള്‍ പിന്മാറുന്നതാവും അവര്‍ക്ക് നല്ലതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page