Category: News

കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

തൃശൂര്‍: കാട്ടില്‍ നിന്ന് നാട്ടിലിറങ്ങിയ കാട്ടാന കിണറ്റില്‍ വീണ് ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രന്റെ കിണറ്റിലാണ് ആന വീണത്.വിവരമറിഞ്ഞ് എത്തിയ വനപാലകരും നാട്ടുകാരും രക്ഷാദൗത്യം നടത്തുന്നതിനിടയിലാണ്

ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെയ്പ്പ് നൽകി; അസ്വസ്ഥതയെ തുടർന്ന് സ്ത്രീ ആശുപത്രിയിൽ

പത്തനംതിട്ട: റാന്നിയിൽ ഒറ്റക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കുത്തിവെയ്പ്പ് നൽകി. അസ്വസ്ഥതയെ തുടർന്ന് സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. റാന്നിവലിയ കലുങ്ക് സ്വദേശിനി ചിന്നമ്മയെയാണ് കോവിഡ് ബൂസ്റ്റർ ഡോസ്

ഒട്ടകത്തിന് തീറ്റയായി തിന്നാന്‍ കൊടുത്തത് 500 റിയാല്‍ കറന്‍സി; വിഡിയോ വൈറല്‍, പിന്നീട് സംഭവിച്ചത്

ഒട്ടകത്തിന് തിന്നാന്‍ തീറ്റയായി കൊടുത്തത് 500 റിയാല്‍ കറന്‍സി. നോട്ട് നല്‍കിയെന്ന കേസില്‍ സൗദി പൗരന്‍ അറസ്റ്റിലായി. നോട്ട് റൊട്ടിക്കൊപ്പം ഒട്ടകത്തിന്റെ വായില്‍ വച്ചുകൊടുക്കുന്ന വീഡിയോ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇത്

മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട്: വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന മോക് പോളില്‍ ബിജെപിക്ക് അധിക വോട്ട് ലഭിച്ചെന്ന ആരോപണത്തെ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മോക് പോളിനിടെ, കക്ഷികള്‍ക്ക് അധിക വോട്ട് രേഖപ്പെടുത്തിയ സംഭവം സാങ്കേതിക തകരാറാണെന്നും അത്

ഇസ്രായേല്‍ കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചു; ബന്ദിയാക്കപ്പെട്ടവരിൽ ജീവനക്കാരായ 2 മലയാളികളും

ടെഹ്‌റാന്‍: ഇസ്രായേല്‍ കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള കപ്പല്‍ ഇറാന്‍ സൈന്യം പിടിച്ചു. ഹോര്‍മുസ് കടലിടുക്കിനോട് ചേര്‍ന്നുള്ള സ്ഥലത്ത് വച്ചാണ് കപ്പല്‍ പിടിച്ചെടുത്തത്. യുകെ മാരിടൈം ട്രേഡ് ഓപറേഷന് ഇതുസംബന്ധിച്ച വിവരം ലഭിച്ചു. കപ്പലില്‍ 2 മലയാളികള്‍

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കയറിയ അക്രമി 5 പേരെ കുത്തിക്കൊന്നു; മരിച്ചവരില്‍ 9 മാസം പ്രായമുള്ള കുഞ്ഞും; അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു

ഓസ്‌ട്രേലിയിയിലെ സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ കയറിയ അക്രമി അഞ്ചുപേരെ കുത്തിക്കൊലപ്പെടുത്തി. അക്രമിയെ പൊലീസ് വെടിവച്ച് കൊന്നു. ഒമ്പതിലധികം പേര്‍ക്ക് കുത്തേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. കിഴക്കന്‍ സിഡ്‌നിയിലെ ബോണ്ടി ജംഗ്ഷനിലെ മാളിലാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം

പാക്കിസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയിലേക്ക് മറിഞ്ഞ് 13 പേർ മരിച്ചു; മുപ്പതോളം പേർക്ക് പരിക്കേറ്റു

പാക്കിസ്ഥാനിൽ തീർഥാടകർ സഞ്ചരിച്ച ട്രക്ക് കുഴിയിൽ വീണ് 13 പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു. ബുധനാഴ്ച വൈകീട്ട് പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഹബ് സിറ്റിയിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മറ്റി.മരണസംഖ്യ

മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ മറ്റന്നാൾ; ഒമാനിൽ നാളെ പ്രഖ്യാപിക്കും

ദുബൈ: മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ പെരുന്നാൾ മറ്റന്നാൾ ആഘോഷിക്കും. അതേസമയം ഒമാനിൽ നാളെയായിരിക്കും പ്രഖ്യാപനം. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ എല്ലാവിധ സംവിധാനങ്ങളോടും കൂടി മാസപ്പിറവി നിരീക്ഷണം നടത്താനുള്ള സൗകര്യം ചെയ്തിരുന്നെങ്കിൽ എവിടെയും

പൊലീസ് ബന്തബസ്സില്‍ സൂക്ഷിച്ച 10 കിലോ ഭാംഗും 9 കിലോ കഞ്ചാവും എലി തിന്നുവെന്ന്; ഝാര്‍ഖണ്ഡില്‍ എലിക്ക് ഇഷ്ട ഭക്ഷണം മയക്കുമരുന്ന്

റാഞ്ചി: ഝാര്‍ഖണ്ഡ് എലിക്ക് ഭക്ഷിക്കാന്‍ മാരക ലഹരി മരുന്നുകളായ ഭാംഗും കഞ്ചാവും മതിയെന്ന സ്ഥിതിയായിരിക്കുകയാണെന്ന് പൊലീസ് പറയുന്നു. മയക്കുമരുന്നുകളുമായി പൊലീസ് പിടികൂടിയ പ്രതികള്‍ക്കൊപ്പം പിടിച്ചെടുത്ത 10 കിലോ ഭാംഗും 9 കിലോ കഞ്ചാവും ഒരു

50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്; കാത്തിരിപ്പില്‍ ലോകം; ഇന്ത്യയിലുള്ളവര്‍ക്ക് കാണാനാകുമോ? എപ്പോള്‍ ദൃശ്യമാകും? അറിയേണ്ടതെല്ലാം

സമ്പൂര്‍ണ സൂര്യഗ്രഹണം ഇന്ന്. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിനാണ് ഇന്ന് ലോകം സാക്ഷ്യം വഹിക്കുക. സൂര്യനും ചന്ദ്രനും ഭൂമിയും നേര്‍രേഖയിലെത്തുമ്പോഴാണ് സൂര്യഗ്രഹണം സംഭവിക്കുന്നത്. ഈ സമയം സൂര്യനും ഭൂമിക്കും ഇടയില്‍ നേര്‍രേഖയില്‍ വരുന്ന

You cannot copy content of this page