കുമ്പള: കോയിപ്പാടിയില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്നു തീരദേശ റോഡില്‍ അടിഞ്ഞുകൂടിയ മണല്‍ക്കൂനകള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ശ്രമദാനത്തിലൂടെ നീക്കം ചെയ്തു. ഇതിനെത്തുടര്‍ന്നു ദിവസങ്ങളായി തടസ്സപ്പെട്ടിരുന്ന റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു. തുടര്‍ച്ചയായി അനുഭവപ്പെട്ടിരുന്ന കടല്‍ക്ഷോഭത്തിലാണ് തീരദേശത്തെ കോണ്‍ക്രീറ്റ് റോഡില്‍ മണല്‍ അടിച്ചുകയറി ഗതാഗത തടസ്സമനുഭവപ്പെട്ടത്. വിവരം നാട്ടുകാര്‍ അധികൃതരെ അറിയിച്ചു. സാധാരണ പോലെ അവര്‍ തിരിഞ്ഞു നോക്കാതെ വന്നപ്പോഴാണ് നാട്ടുകാരുടെ ദുരിതമവസാനിപ്പിക്കാന്‍ ഡി.വൈ.എഫ്.ഐ രംഗത്തുവന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തനത്തെ നാട്ടുകാര്‍ ശ്ലാഘിച്ചു.